ജര്‍മനി വിറച്ച് ജയിച്ചു

ger alg

പകയുടെ നെരിപ്പോടെരിഞ്ഞ മനസ്സുമായി അള്‍ജീരിയക്കാര്‍ പന്ത് തട്ടിയപ്പോള്‍ പേരുകേട്ട ജര്‍മന്‍ മതില്‍ കിടുകിടാ വിറച്ചു. 90 മിനുട്ട് പന്ത് തട്ടിയിട്ടും ഗോള്‍ നേടാന്‍ കഴിയാതിരുന്നതോടെ എക്സ്ട്രാ ടൈം വരെ കാത്തിരിക്കേണ്ടി വന്നു ജര്‍മനിക്ക് ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍. അധിക സമയത്തിന്റെ 2ാം മിനുട്ടില്‍ ഷൂര്‍ലെയും 119ാം മിനുട്ടില്‍ ഓസിലുമാണ് ജര്‍മനിയുടെ ഗോള്‍ നേടിയത്.ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് ജര്‍മനിയുടെ എതിരാളികള്‍ കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ജോബോയിലൂടെ അള്‍ജീരിയയുടെ ആശ്വാസ ഗോള്‍.

അള്‍ജീരിയന്‍ ആക്രമണത്തിന് മുന്നില്‍ ആടിയുലഞ്ഞ ജര്‍മന്‍ പ്രതിരോധമാണ് മത്സരത്തിലുടനീളം കണ്ടത്. നിരവധി തവണ അവര്‍ ജര്‍മന്‍ ഗോള്‍മുഖത്ത് ഇരച്ചെത്തി. എന്നാല്‍ പരി‌ചയ സമ്പന്നനായ ഫിനിഷറുടെ അഭാവം ഗോള്‍ നിഷേധിച്ചു. ജര്‍മനി തിരിച്ച് ആക്രമിച്ചപ്പോഴൊക്കെ അള്‍ജീരിയന്‍ ഗോളി എംബോളിയും രക്ഷക്കെത്തി. ജര്‍മനിക്കായി അലറി വിളിച്ച ആരാധകരെ നിശബ്ധരാക്കി അള്‍ജീരിയ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇസ്ലാം സ്ലിമാനിയുടെ നേതൃത്വത്തില്‍ നടത്തിയ മുന്നേറ്റങ്ങളില്‍ ബോട്ടെങ്ങും മെര്‍ട്സെക്കറും ഉള്‍പ്പെട്ട പ്രതിരോധം ഉരുകിയൊലിച്ചു. ഗോളി മാനുവല്‍ ന്യൂയറുടെ അവസരോചിത ഇടപെടലുകളില്ലായിരുന്നെങ്കില്‍ ജര്‍മനിയുടെ കണ്ണീര്‍ക്കുളമാകുമായിരുന്നു പോര്‍ട്ടോ അലഗ്രെ. ആറു തവണയാണ് ന്യൂയര്‍ ബോകസിന് പുറത്തേയ്ക്ക് ഓടിക്കയറി പന്ത് രക്ഷപ്പെടുത്തിയത്. നിര്‍ഭാഗ്യമായിരുന്നു ഓരോ തവണയും പച്ചപ്പടയുടെ കുതിപ്പ് തടഞ്ഞത്. ഇതിനിടയില്‍ 17ാം മിനുട്ടില്‍ സ്ലിമാനി ജര്‍മന്‍ വല കുലുക്കിയെങ്കിലും റഫറിയുടെ ഓഫ്സൈഡ് കൊടിയുയര്‍ന്നതോടെ ജര്‍മനിക്ക് ശ്വാസം നേരെ വീണു. 29 ാം മിനുട്ടില്‍ സ്ലിമാനിയും സൗദാനിയും നടത്തിയ നീക്കം തടയാന്‍ ന്യൂയര്‍ക്ക് ബോക്സ് വിട്ട് പുറത്തിറങ്ങേണ്ടി വന്നു.

നീളന്‍ പാസുകളിലൂടെ ജര്‍മന്‍ പ്രതിരോധം പൊളിക്കുകയായിരുന്നു അള്‍ജീരിയയുടെ തന്ത്രം.തുടക്കത്തില്‍ സ്ലിമാനിയ്ക്ക് ഓഫ്സൈഡ് കെണിയൊരുക്കി നടത്തിയ പരീക്ഷണവും പരാജയപ്പെട്ടതോടെ ജര്‍മന്‍ സംഘം അങ്കലാപ്പിലായി. ആക്രമണത്തിന് വഴിയൊരുക്കുന്നതില്‍ ഫിലിപ്പ് ലാമും ഷ്വൈന്‍സ്റ്റിഗറും പരാജയപ്പെട്ടതോടെ ഓസില്‍ മാത്രമായി ജര്‍മനിയുടെ പ്രതീക്ഷ. എന്നാല്‍ ഓസില്‍ നല്‍കിയ അവസരം മുതലാക്കാന്‍ മുള്ളര്‍ക്കും സാധിച്ചില്ല. ജര്‍മന്‍ ആക്രമണങ്ങളെ ഒട്ടും അങ്കലാപ്പില്ലാതെയാണ് അള്‍ജീരിയക്കാര്‍ നേരിട്ടത്. മുള്ളറും ഗോട്സെയും അടക്കമുള്ളവരില്‍ നിന്ന് അനായാസം അവര്‍ പന്ത് തട്ടിയെടുത്തു. പക്ഷെ 90 മിനുട്ടിലെ പോരാട്ടം എക്സ്ട്രാ ടൈമില്‍ അവര്‍ക്ക് പുറത്തെടുക്കാനായില്ല. കളിയവസാനിക്കാന്‍ ഒരു മിനുട്ട് ശേഷിക്കേ ഓസില്‍ കൂടി ലക്ഷ്യം കണ്ടതോടെ ആശ്വാസ ഗോള്‍ മാത്രമായി കുഞ്ഞന്‍മാരുടെ ലക്ഷ്യം. അതില്‍ നിന്നും അവരെ തടയാന്‍ ദൗര്‍ഭാഗ്യം പോലും മടിച്ചുകാണും. ജോബോയുടെ മനോഹരമായ ഗോളിലൂടെ ജര്‍മന്‍ വലകുലുക്കി തല ഉയര്‍ത്തി തന്നെ അള്‍ജീരിയ ബ്രസീലിനോട് യാത്ര പറഞ്ഞു. എന്നാല്‍ 90 മിനുട്ടും അമാനുഷികനെപ്പോലെ കാവല്‍ നിന്ന എംബോളിയെ പരാജയപ്പെടുത്തി പകരക്കാരനായി ഇറങ്ങിയ ഷൂര്‍ലെ ജര്‍മനിയെ മുന്നിലെത്തിച്ചു.

മധ്യനിരയില്‍ ഷ്വയ്ന്‍സ്റ്റീഗര്‍ക്കോ ക്രൂസിനോ ലാമിനോ കാര്യമായ ആസൂത്രണത്തിലൂടെ മുന്‍നിരയ്ക്ക് പന്തെത്തിക്കാന്‍കഴിഞ്ഞില്ലെങ്കിലും ഇടതു വിംഗിലൂടെ ചില മിന്നല്‍ നീക്കങ്ങള്‍ നടത്തി മെസ്യൂട്ട് ഓസിലാണ് അള്‍ജീരിയയെ പ്രതിരോധത്തിലാക്കിയത്. ഒരിക്കല്‍ ഓസിലിന്റെ ഒരു ക്രോസിന്മുള്ളര്‍ തല വെച്ചെങ്കിലും ഗോളി കുത്തികയറ്റി. തൊട്ടടുത്ത നിമിഷം ഇടതു പാര്‍ശ്വത്തില്‍ നിന്ന് ഓസില്‍ പന്ത് നേരെ പോസ്റ്റിലേയ്ക്ക് കോരിയിട്ടെങ്കിലും അവിടെയും ഗോളി തന്നെ രക്ഷകനായെത്തി. 44-ാം മിനിറ്റില്‍ ക്രൂസ് 25 വരെ അകലെ നിന്ന് തൊടുത്ത ഒരു ബുള്ളറ്റായിരുന്നു അള്‍ജീരിയ പ്രതിരോധത്തിലായ മറ്റൊരു നിമിഷം.

ഇതോടെ ജര്‍മനി ഏതാണ്ട് താളം കണ്ടെത്തി. 49-ാം മിനിറ്റില്‍ പകരക്കാന്‍ ഷുര്‍ലെയുടെ ഒരു ഷോട്ട് ഒരു അള്‍ജീരിയന്‍ താരത്തിന്റെ കാലില്‍ തട്ടിയാണ് ഗോള്‍ ഒഴിഞ്ഞുപോയത്. തുടര്‍ന്നു കിട്ടിയ കോര്‍ണറില്‍ നിന്ന് മുസ്താഫി ഒന്നാന്തരമൊരു ഹെഡ്ഡര്‍ തൊടുത്തെങ്കിലും പന്ത് നേരെ ചെന്നത് ഗോളിയുടെ കൈയില്‍. 57-ാം മിനിറ്റില്‍ ലാം ഒരു ബുള്ളറ്റ് തൊടുത്തെങ്കിലും ഗോളിയെ മറികടക്കാന്‍ മാത്രം കഴിഞ്ഞില്ല.

ജര്‍മനിയുടെ മുന്നേറ്റത്തില്‍ പക്ഷേ, അത്രകണ്ട് വിറച്ചുപോയതൊന്നുമില്ല അള്‍ജീരിയ. മധ്യനിരയിലെ പിടി അവര്‍ വിട്ടില്ല. ഒന്നിച്ചെത്തി ഓരോ ജര്‍മന്‍ മുന്നേറ്റത്തിന്റെയും മുനയൊടിക്കാന്‍ ശ്രമിച്ചവര്‍ പന്ത് കൈവിടുമ്പോഴെല്ലാം പിന്‍നിരയില്‍ ഓടിയെത്തുകയും ചെയ്തു. ഏതാനും നല്ല ചില ആക്രമണങ്ങള്‍ കരുപ്പിടിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. ഇതിന്റെ ഫലമായി രണ്ടാം പകുതിയില്‍ രണ്ടു തവണ ജര്‍മന്‍ ഗോളി ന്യൂയര്‍ക്ക് തന്റെ ഗോള്‍ ഏരിയ വിട്ട് മുന്നോട്ട് കയറിവരേണ്ടിവന്നു. പലപ്പോഴും ഒരു സ്വീപ്പര്‍ ബാക്കിന്റെ അധികറോള്‍ കൂടി വഹിക്കുകയായിരുന്നു ജര്‍മന്‍ ഗോളി.

എന്നാല്‍, എങ്ങിനെയും ഗോള്‍ നേടണമെന്ന വാശിയിലായിരുന്നു ജര്‍മനി. അള്‍ജീരിയന്‍ പ്രതിരോധം അല്‍പം തളര്‍ന്നപ്പോള്‍ ഏതാനും മികവുറ്റ അവസരങ്ങള്‍ തുറന്നെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍, മുള്ളര്‍ക്കും ഷുര്‍ലെയ്ക്കും ഷ്വെയ്ന്‍സ്റ്റീഗര്‍ക്കും മുന്നില്‍ ഗോള്‍വല മാത്രം തുറന്നില്ല. 80-ാം മിനിറ്റില്‍ ഷ്വെയ്ന്‍സ്റ്റീഗറുടെ തലയില്‍ നിന്നൊരു ഹെഡ്ഡര്‍ പാഞ്ഞപ്പോള്‍ ആവേശത്തോടെ ചാടിയെഴുന്നേറ്റതായിരുന്നു ജര്‍മന്‍ ബെഞ്ച്. എന്നാല്‍, പന്ത് പോസ്‌റ്റൊഴിഞ്ഞുപോയി. 82-ാം മിനിറ്റില്‍ മുള്ളര്‍ പോസ്റ്റിന് നേരെ മുന്നില്‍ നിന്നൊരു ഹെഡ്ഡര്‍ തൊടുത്തപ്പോള്‍ ഗോളി അത്ഭുത മനുഷ്യനെപ്പോലെ രക്ഷകനായി.

ഗോള്‍ മടക്കാന്‍ 102-ാം മിനിറ്റില്‍ ഒരു കനകാവസരം വീണു കിട്ടിയിരുന്നു അള്‍ജീരിയക്ക്. സമി ഖദീരയുടെ ഒരു പിഴച്ച ക്ലിയറന്‍സ് കിട്ടിയ മുസ്തഫ ഒരു ഷോട്ട് പായിച്ചെങ്കിലും ലക്ഷ്യം പിഴച്ചു.

എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയിലായിരുന്നു പിന്നീട് ഗോള്‍മഴ

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close