ജര്‍മന്‍ ആക്രമണത്തില്‍ പോര്‍ച്ചുഗീസ് കോട്ട തകര്‍ന്നു

germany

ജര്‍മന്‍ ടാങ്കറുകള്‍ നടത്തിയ ആക്രമണത്തില്‍ പോര്‍ച്ചുഗീസ് കോട്ട തകര്‍ന്ന് തരിപ്പണമായി. കരിയറിലെയും ഈ ലോകകപ്പിലെയും ആദ്യ ഹാട്രിക്കുമായി തോമസ് മുള്ളര്‍ പട നയിച്ചപ്പോള്‍ പോര്‍ച്ചുഗലിന് മറുപടി ഉണ്ടായിരുന്നില്ല.12,45,78 മിനുട്ടുകളിലായിരുന്നു മുള്ളറുടെ ഗോളുകള്‍. ഹമ്മന്‍സിന്റെ വകയായിരുന്നു ശേഷിക്കുന്ന ഗോള്‍. ആശങ്കകള്‍ മാറി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കാനിറങ്ങിയ മത്സരത്തില്‍ പ്രതീക്ഷകളുടെ കൊടുമുടിയിലായിരുന്നു ആരാധകര്‍. എന്നാല്‍ പോര്‍ച്ചുഗീസ് താരങ്ങള്‍തന്നെ കുഴി തോണ്ടി. പത്താം മിനുട്ടില്‍ ഗോട്സെയെ വീഴ്ത്തിയ പെരീര ജര്‍മനിക്ക് പെനാല്‍റ്റി സമ്മാനിച്ചു. കിക്കെടുത്ത തോമസ് മുള്ളര്‍ ജര്‍മനിക്ക് ആദ്യ ഗോള്‍ സമ്മാനിച്ചു. 32ാം മിനുട്ടില്‍ ടോണി ക്രൂസിന്റെ കോര്‍ണര്‍ കിക്കിന് തലവെച്ച് ഹമ്മന്‍സ് ലീഡുയര്‍ത്തി. രണ്ട് ഗോള്‍ ലീഡ് വഴങ്ങിയതിന് പിന്നാലെ ഡിഫന്‍ഡര്‍ പെപെയെ പോര്‍ച്ചുഗലിന് നഷ്ടപ്പെട്ടു. മുള്ളറെ വീഴ്ത്തിയതിന് പുറമെ തലകൊണ്ട് ഇടിക്കുകയും തെറി വിളിക്കുകയും ചെയ്താണ് പെപെ ചുവപ്പ് കാര്‍ഡ് ചോദിച്ചു വാങ്ങിയത് പെപെ മടങ്ങിയതോടെ പത്ത് പേരായി ചുരുങ്ങിയ പോര്‍ചുഗല്‍ ടീം പ്രതിരോധിക്കേണ്ടി വന്നു. എന്നിട്ടും പിഴവുവരുത്തിയ ബ്രൂണോ ആര്‍വ്സിന്റെ മണ്ടത്തരം ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ മുള്ളറുടെ രണ്ടാമത്തെയും ജര്‍മനി മൂന്നാമത്തെയും ഗോളിന് വഴിതുറന്നു. വീണ് കിട്ടിയ പന്ത് മുള്ളര്‍ ഇടങ്കാലന്‍ ഷോട്ടിലൂടെ വലയിലാക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മുള്ളര്‍ക്ക് ഹാട്രിക് തികയ്ക്കാന്‍ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല 78ാം മിനുട്ടില്‍ ഷര്‍ലെയുടെ ഷോട്ട് കൈയിലൊതുക്കുന്നതില്‍ പട്രിഷ്യോ വരുത്തിയ പിഴവാണ് നാലാം ഗോളിന് വഴി തുറന്നത്.അവസരം കാത്തു നിന്ന മുള്ളറെ പ്രതിരോധിക്കുന്നതില്‍ പോര്‍ച്ചുഗീസ് പ്രതിരോധം പരാജയപ്പെട്ടു.ഹാട്രിക് തികച്ചതോടെ നാല് മിനുട്ടിനകം കോച്ച് ജാക്വിം ലോ മുള്ളറെ പിന്‍വലിച്ചു. മുള്ളറും ഓസിലും ഗോട്സെയും അടങ്ങുന്ന മുന്നേറ്റ നിരകളം വാണതാണ് ജര്‍മനിയുടെ ജയത്തില്‍ നിര്‍ണായകമായത്. മറുവശത്ത് ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് കൃത്യമായി പന്തെത്തിക്കാന്‍ പോര്‍ച്ചുഗീസ് മധ്യ നിരയ്ക്കായില്ല. പോര്‍ച്ചുഗലിന് കിട്ടിയ അവസരങ്ങളാവട്ടെ നാനി കളഞ്ഞു കുളിയ്ക്കുകയും ചെയ്തു

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close