ജര്‍മന്‍ ടീമിനോട് ലാം വിടപറഞ്ഞു

ജര്‍മനിയെ ലോകകിരീടത്തിലേക്ക് നയിച്ച നായകന്‍ ഫിലിപ്പ് ലാം ദേശീയ ടീമിനോട് വിടപറഞ്ഞു. ഈ ലോകകപ്പില്‍ ജര്‍മനിയെ ചാമ്പ്യന്മാരാക്കിയശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് വിരമിക്കണമെന്ന് നേരത്തേതന്നെ ലാം തീരുമാനിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അറിയിച്ചു. അതേസമയം ബയറണ്‍ മ്യൂണിക്കിനുവേണ്ടി ലാം തുടര്‍ന്നും കളിക്കും.

സമകാലീന ഫുട്‌ബോളിലെ ഏറ്റവും മികച്ച ഫുള്‍ബാക്കുകളില്‍ മുമ്പനായി ഗണിക്കപ്പെടുന്ന ഈ 30-കാരന്‍ മൂന്ന് ലോകകപ്പുകളില്‍ ജര്‍മനിയുടെ ജേഴ്‌സിയണിഞ്ഞിട്ടുണ്ട്. 113 മത്സരങ്ങളില്‍ ജര്‍മനിക്കുവേണ്ടി കളിച്ച ഈ ഡിഫന്‍റര്‍ അഞ്ച് ഗോളും നേടിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close