‘ജര്‍മന്‍’ പേടിയില്‍ ജര്‍മനി

germen team

ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ജര്‍മനി അമേരിക്കയെ നേരിടും. രണ്ട് മത്സരങ്ങളില്‍ നിന്ന് ഇരു ടീമുകള്‍ക്കും നാല് പോയിന്റ് വീതമുള്ളതിനാല്‍ മത്സരം സമനിലായിലായാവും ജര്‍മനിയും അമേരിക്കയും പ്രീ ക്വാര്‍ട്ടറിലെത്തും. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് ഗംഭീരമായി തുടങ്ങിയ ജര്‍മനി കഴിഞ്ഞ മത്സരത്തില്‍ ഘാനയോട് സമനിലയില്‍ പിരിഞ്ഞിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ജയിച്ച് പ്രീ ക്വാര്‍ട്ടറിലെത്തുക എന്നതാണ് ജര്‍മനിയുടെ ലക്ഷ്യം. എന്നാല്‍ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ച അമേരിക്കയെ ഭയപ്പെട്ടേ മതിയാകൂ. അമേരിക്കന്‍ താരങ്ങളേക്കാള്‍ ജര്‍മനി ഭയക്കുന്നത് ജര്‍ഗന്‍ ക്ലിന്‍സ്മാന്‍ എന്ന കോച്ചിനെയാണ്. 108 തവണ ജര്‍മന്‍ കുപ്പായം അണിയുകയും 2006 ലോകകപ്പില്‍ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുള്ള ക്ലിന്‍സ്മാന് എതിരാളികളുടെ നാഡിമിടിപ്പ് നന്നായി അറിയാം. ജര്‍മന്‍ കോച്ച് ജ്വാകിം ലോയെക്കാള്‍ ജര്‍മന്‍ താരങ്ങളെ ക്ലിന്‍സ്മാന് അറിയാം. അത് കൊണ്ട് തന്നെ ക്ലിന്‍സ്മാന്‍ ഒരുക്കുന്ന തന്ത്രങ്ങള്‍ പൊളിക്കല്‍ അത്ര എളുപ്പമാകില്ല. മുള്ളറും ഓസിലും നയിക്കുന്ന മുന്നേറ്റ നിരയുടെ പ്രകടനത്തെ ആശ്രയിച്ചാകും ജര്‍മനിയുടെ സാധ്യതകള്‍. ആദ്യ മത്സരത്തില്‍ ഹാട്രിക് നേടിയ തോമസ് മുള്ളര്‍ ഘാനയ്ക്കെതിരെ മികവ് കാണിച്ചിരുന്നില്ല. ഘാനയ്ക്കെതിരെ ഗോള്‍ നേടി ലോകകപ്പില്‍ ഗോള്‍ നേട്ടത്തില്‍ റൊണാള്‍ഡോയ്ക്ക് ഒപ്പമെത്തിയ മിറോസ്ലാവ് ക്ലോസെയക്ക് ഇന്ന് അവസരം ലഭിക്കുമോ എന്ന് ഉറപ്പില്ല. നിലവിലെ സാഹചര്യത്തില്‍ സമനിലയായാല്‍പോലും ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാമെന്നതിനാല്‍ കാര്യമായ സമ്മര്‍ദമില്ലാതെയാണ് ജര്‍മനി ഇറങ്ങുന്നത്. എന്നാല്‍ കളി തോറ്റാല്‍ ഘാന പോര്‍ച്ചുഗല്‍ മത്സര ഫലം കൂടി ആശ്രയിച്ചാകും മുന്നോട്ടുള്ള സാധ്യതകള്‍.

Show More
Close
Close