ജസ്റ്റിസ് കപാഡിയയ്‌ക്കെതിരെ മാര്‍ക്കണ്ഡേയ കട്ജു

ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പുതിയ ബ്ലോഗ് കുറിപ്പ്. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി സ്ഥാനക്കയറ്റം ലഭിക്കാനിരുന്ന ഒരു ജഡ്ജിന്റെയും അലഹബാദിലെ തന്നെ മറ്റു ജഡ്ജിമാരുടെയും അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കട്ജു പുറത്തുവിട്ടത്. മുതിര്‍ന്ന ജഡ്ജിയുടെ അഴിമതി കണ്ടെത്താന്‍ മൂന്ന് ഏജന്റുമാരുടെ നമ്പറുകള്‍ അന്ന് ചീഫ് ജസ്റ്റീസായിരുന്ന എസ് എച്ച് കപാഡിയക്ക് കൈമാറി. ഫോണ്‍ ചോര്‍ത്തിയപ്പോള്‍ അഴിമതി കണ്ടെത്തിയെങ്കിലും ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ തയ്യാറായില്ല. മറ്റ് അഞ്ച് ജഡ്ജിമാര്‍ക്കെതിരായ അഴിമതി വ്യക്തമായിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ചീഫ് ജസ്റ്റിസായിരുന്ന ആര്‍ എസ് ലഹോട്ടി വിസമ്മതിച്ചതായും കട്ജു പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close