ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ചുമതലയേറ്റു

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ചുമതലയേറ്റു. ശനിയാഴ്ച രാവിലെ 11.30-ന് ചെന്നൈ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ. റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ജയലളിതയും മന്ത്രിസഭാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. നേരത്തേ ചീഫ് സെക്രട്ടറി മോഹന്‍ വര്‍ഗീസ് ചുങ്കത്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പുറപ്പെടുവിച്ച നിയമന ഉത്തരവ് വായിച്ചു.

പഞ്ചാബ് – ഹരിയാന ഹൈക്കോടതി ചീഫ്ജസ്റ്റിസ് പദവിയില്‍നിന്നാണ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ തമിഴ്‌നാട്ടിലേക്ക് വരുന്നത്. ഡല്‍ഹി സ്വദേശിയായ ജസ്റ്റിസ് സഞ്ജയ് ഡല്‍ഹി സര്‍വകലാശാലയില്‍നിന്നാണ് നിയമബിരുദം നേടിയത്. 19 വര്‍ഷത്തെ അഭിഭാഷകവൃത്തിക്കുശേഷം 2001-ല്‍ അഡീഷനല്‍ ജഡ്ജിയായി നിയമിതനായി. 2012-ല്‍ കുറച്ചുകാലം ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ച 56- കാരനായ ജസ്റ്റിസ് സഞ്ജയ് 2013 ജൂണിലാണ് പഞ്ചാബ് – ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close