ജസ്വന്ത് സിങ്ങിനെ പുറത്താക്കി

 

 

 

 

 

jasvanth singhമുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിങ്ങിനെ ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് രാജസ്ഥാനിലെ ബാഡ്‌മേറില്‍ സ്വതന്ത്രനായി മത്സരിക്കുന്ന ജസ്വന്ത് സിങ് പത്രികപിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. ബി.ജെ.പി. അധ്യക്ഷന്‍ രാജ്‌നാഥ് സിങ് പ്രസ്താവനയിലാണ് ജസ്വന്തിനെതിരായ നടപടി അറിയിച്ചത്.

ജസ്വന്ത് സിങ്ങിനെ മത്സരിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നതിന് ബി.ജെ.പി. നേതാക്കള്‍ അവസാനനിമിഷംവരെ ശ്രമംനടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ജസ്വന്ത് പത്രികപിന്‍വലിക്കുമെന്നും അഭ്യൂഹങ്ങളുണ്ടായി. എന്നാല്‍, പത്രിക പിന്‍വലിക്കുന്നകാര്യം ജസ്വന്ത് സിങ് ശനിയാഴ്ച തള്ളിയതോടെയാണ് പാര്‍ട്ടി കടുത്ത നടപടിയെടുത്തത്. പത്രിക പിന്‍വലിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി.യിലെ ഒരു നേതാവും തന്നോട് സംസാരിച്ചിട്ടില്ലെന്ന് ജസ്വന്ത് പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന സോണാറാം ചൗധരിക്കാണ് ബി.ജെ.പി. ബാഡ്‌മേര്‍ സീറ്റനുവദിച്ചത്. ഏപ്രില്‍ 17-നാണ് ഇവിടെ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ ഡാര്‍ജിലിങ്ങില്‍നിന്നാണ് ജസ്വന്ത് ലോക്‌സഭയിലെത്തിയത്. തിരഞ്ഞെടുപ്പില്‍ തന്റെ അവസാന മത്സരമാണ് ഇത്തവണത്തേതെന്നും അതുകൊണ്ട് ജന്മനാടായ ബാഡ്‌മേര്‍ തന്നെ നല്‍കണമെന്നും അദ്ദേഹം പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി. ഇത് അവഗണിച്ചതിനെത്തുടര്‍ന്നാണ് സ്വതന്ത്രനായി പത്രികനല്‍കിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close