ജസ്വന്ത് സിങ് അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി

advani singh

സീറ്റ് നിഷേധിച്ചതിനെതുടര്‍ന്ന് പാര്‍ട്ടി വിട്ട ബിജെപി നേതാവ് ജസ്വന്ത് സിങ് അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയിലേയ്ക്ക് തിരിച്ചുപോകുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചയെന്നാണ് സുചന.

2004ല്‍ മകന്‍ മാനവേന്ദ്രസിങ് പ്രതിനിധീകരിച്ച രാജസ്ഥാനിലെ ബാര്‍മര്‍ സീറ്റില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്വന്ത് പാര്‍ട്ടി വിട്ടത്. മണ്ഡലത്തില്‍ ഇത്തവണ ജസ്വന്തിനെ തഴഞ്ഞ് കോണ്‍ഗ്രസില്‍ നിന്നെത്തിയ സോനാറാം ചൗധരിയെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയത്. ഇതിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച അദ്ദേഹം 87,000 ലധികം വോട്ടിനാണ് പരാജയപ്പെട്ടത്.

വാജ്‌പെയി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയായിരുന്ന ജസ്വന്ത് ഡാര്‍ജിലിങ്ങില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. നേരത്തെ രാജ്യസഭാ പ്രതിപക്ഷ നേതാവുമായിട്ടുണ്ട്.

ജിന്നയെ പുകഴ്ത്തി പുസ്തകമെഴുതിയതിന്റെ പേരില്‍ ബി.ജെ.പിയില്‍ നിന്ന് നേരത്തെ പുറത്താക്കപ്പെട്ടിരുന്നെങ്കിലും വീണ്ടും പാര്‍ട്ടയില്‍ തിരിച്ചെത്തുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close