ജില്ലാ ആസ്‌പത്രിയില്‍ 12 പുതിയ തസ്തികകള്‍

വടകര: ഗവ. ജില്ലാ ആസ്​പത്രിയില്‍ 12 പുതിയ തസ്തികകള്‍ അനുവദിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ അറിയിച്ചു. ആസ്​പത്രിയില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം ആസ്​പത്രിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. തസ്തികകള്‍ അനുവദിക്കാന്‍ നേരത്തേ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഏതൊക്കെ തസ്തികകളാണ് ആസ്​പത്രിയില്‍ ആവശ്യമെന്ന് വിലയിരുത്താനാണ് ചീഫ് സെക്രട്ടറി വെള്ളിയാഴ്ച ആസ്​പത്രിയില്‍ അനൗപചാരിക സന്ദര്‍ശനത്തിനെത്തിയത്.

നെഫ്രോളജിസ്റ്റ്, അനസ്തറ്റിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് തസ്തികകളാണ് അടിയന്തരമായി വേണ്ടതെന്ന് ആസ്​പത്രി അധികൃതര്‍ ചീഫ് സെക്രട്ടറിയെ ധരിപ്പിച്ചു. ഇക്കാര്യം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ പൂര്‍ത്തീകരണത്തിന് 14ാം ധനകാര്യക്കമ്മീഷനില്‍നിന്ന് തുക വകയിരുത്താന്‍ നടപടി സ്വീകരിക്കും. രക്തബാങ്കും ഉടന്‍ പൂര്‍ത്തീകരിക്കും.

ആസ്​പത്രിവാര്‍ഡുകളും മറ്റും സന്ദര്‍ശിച്ച അദ്ദേഹം ധന്വന്തരി ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനവും വിലയിരുത്തി. ധന്വന്തരിമാതൃക സംസ്ഥാനത്ത് മുഴുവന്‍ വ്യാപിപ്പിക്കാവുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജമീല, സെക്രട്ടറി സലീം,ഡി.എം.ഒ. ഡോ. മോഹനന്‍, ആസ്​പത്രി സൂപ്രണ്ട് ഡോ. പിയൂഷ് നമ്പൂതിരിപ്പാട്, എന്‍.ആര്‍.എച്ച്.എം. പ്രോഗ്രാം ഓഫീസര്‍ ഡോ. ബാബുരാജ്, ലേ സെക്രട്ടറി നിത്യാനന്ദ്, ആസ്​പത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ സി.ഭാസ്‌കരന്‍, എടയത്ത് ശ്രീധരന്‍, പി.എസ്. രഞ്ജിത്ത് കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കുടുംബക്ഷേത്രമായ ഭഗവതി കോട്ടക്കല്‍ ക്ഷേത്ര ഉത്സവത്തിനെത്തിയപ്പോഴാണ് ചീഫ് സെക്രട്ടറി ആസ്​പത്രിയില്‍ സന്ദര്‍ശനത്തിനെത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close