ജീവിതം തുറന്ന പുസ്തകം; ജനവിധി മാനിക്കുന്നു: മന്‍മോഹന്‍ സിംഗ്

manmohan singh

പ്രധാനമന്ത്രി അല്ലാതായാലും രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് മന്‍മോഹന്‍ സിംഗ്. ജനവിധി മാനിക്കുന്നുവെന്നും പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ജീവിതവും ഭരണവും തുറന്ന പുസ്തകമായിരുന്നുവെന്നും രാജ്യത്തോടുള്ള തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. ഇന്ത്യ ഒരു വന്‍ സാമ്പത്തികശക്തിയായി വള‌ര്‍ന്നുവെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.

എനിക്കുള്ളതെല്ലാം രാജ്യം നല്‍കിയതാണ്. വിഭജനത്തിന്റെ കാലഘട്ടത്തില്‍ പിറന്ന ഒരു ബാലനെ ഈ രാജ്യവും അവിടുത്തെ ജനങ്ങളും പരമോന്നത പദവിയിലെത്തിച്ചു. പുതിയ സര്‍ക്കാരിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ദൈവവിധിക്ക് മുമ്പ് എല്ലാ പൊതുപ്രവര്‍ത്തകരെയും കാത്തിരിക്കുന്ന ഒരു ജനവിധിയുണ്ട്. അത് അംഗീകരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ രാജ്യം പലമേഖലകളിലും അസൂയാവഹമായ പുരോഗതി കൈവരിച്ചു. എന്നാല്‍ പല മേഖലകളിലും ഇനിയും മെച്ചപ്പെട്ട നേട്ടം കൈവരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മന്‍മോഹന്‍ സിംഗ് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെക്കണ്ട് രാജിക്കത്ത് കൈമാറും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close