ജൂണ്‍ മൂന്നിന് ജയലളിത മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു

modi jayalalitha

പിണക്കം മാറ്റി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താനൊരുങ്ങുന്നു. ജൂണ്‍ മൂന്നിനാണ് ജയ മോദിയെ സന്ദര്‍ശിക്കാന്‍ ഡല്‍ഹിയിലെത്തുന്നത്. ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് ജയലളിത മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു. രാജപക്‌സെയെ ക്ഷണിച്ച മോദിയുടെ നടപടി തമിഴ് ജനതയെ ഏറെ വേദനിപ്പിച്ചുവെന്നും ജയലളിത പ്രതികരിച്ചിരുന്നു. ഇതിനുശേഷമാണ് നിലപാടില്‍ അയവു വരുത്തി ജയ മോദിയെ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. കൂടിക്കാഴ്ചയില്‍ തമിഴ്‌നാടിന്റെ ആവശ്യങ്ങളും ജയ മോദിക്ക് മുന്‍പാകെ അവതരിപ്പിക്കും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും ജയലളിത കൂടിക്കാഴ്ച നടത്തുന്നുണ്ട്.

മോദിയും ജയലളിതയും തമ്മില്‍ ഏറെക്കാലമായി ഊഷ്മളമായ ബന്ധമായിരുന്നു നിലനിന്നിരുന്നതെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്ത് കടുത്ത ഭാഷയിലാണ് ജയലളിത മോദിയെ വിമര്‍ശിച്ചത്. എന്നാല്‍ , ഫലം വന്ന ഉടനെ ജയ മോദിയെ ഫോണില്‍ വിളിച്ച തന്റെ അഭിനന്ദനം അറിയിക്കുകയും മോദി തിരിച്ച് തമിഴ്‌നാടിന് എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്യുകയും ചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close