ജോണ്‍ ഇരുപത്തിമൂന്നാമനും ജോണ്‍ പോള്‍ രണ്ടാമനും വിശുദ്ധരായി

pop saint

ക്രൈസ്തവ സഭാചരിത്രത്തില്‍ ആദ്യമായി രണ്ട് മുന്‍ മാര്‍പ്പാപ്പമാരെ വിശുദ്ധരായി പ്രഖ്യാപിച്ചു. ജോണ്‍ ഇരുപത്തിമൂന്നാമനെയും ജോണ്‍ പോള്‍ രണ്ടാമനെയുമാണ് വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്.

ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയും പങ്കെടുത്തു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന കുര്‍ബാനിക്കിടെയാണ് ഇരുവരെയും വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. ജോണ്‍ പോള്‍ രണ്ടാമന്റെയും ജോണ്‍ ഇരുപത്തിമൂന്നാമന്റെയും തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ ഫ്രാന്‍സിസ് പാപ്പ ഏറ്റുവാങ്ങി. ആയിരത്തോളം മെത്രാന്‍മാരും 150 കര്‍ദിനാള്‍മാരും ആറായിരത്തിലധികം വൈദികരും പത്ത് ലക്ഷത്തോളം വിശ്വാസികളും ഇന്ത്യന്‍ സമയം 1.30ന് ചടങ്ങിന് സാക്ഷിയായി. ഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലായി സ്ഥാപിച്ച 17 കൂറ്റന്‍ സ്‌ക്രീനുകള്‍ വഴി തിരുക്കര്‍മങ്ങള്‍ തല്‍സമയം പ്രക്ഷേപണം ചെയ്തു. യൂറോപ്പിലെയും അമേരിക്കയിലെയും 500 ഓളം തീയറ്ററുകളിലൂടെയും വിശ്വാസികള്‍ ചടങ്ങുകള്‍ തത്സമയം കണ്ടു.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, സി.ബി.സി.ഐ. പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജേക്കബ് മനന്തോടത്ത്, ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ്, മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ റെമിജിയൂസ് ഇഞ്ചനാനിക്കല്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നുണ്ട്. കേന്ദ്രമന്ത്രിമാരായ കെ.വി.തോമസ്, ഓസ്‌കാര്‍ െഫര്‍ണാണ്ടസ്, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ് എന്നിവര്‍ ഇന്ത്യന്‍ പ്രതിനിധികളായി ചടങ്ങില്‍ പങ്കെടുത്തു.

ഫോട്ടോ കടപ്പാട്: BBC

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close