ജോസഫ് ജെ. ഞാവള്ളിക്ക് നാടിന്റെ അന്ത്യാഞ്ജലി

കാഞ്ഞിരപ്പള്ളി: ഭാര്യയുടെയും മക്കളുടെയും കണ്‍മുമ്പില്‍വെച്ച് പാട്ടക്കാരന്റെ കുത്തേറ്റുമരിച്ച കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റംഗം ജോസഫ് ജെ. ഞാവള്ളിക്ക് നാട് വിടനല്‍കി. നാട്ടിലെ എല്ലാ ആവശ്യത്തിനും സഹകാരിയായിരുന്ന ജോസഫ് ജെ. ഞാവള്ളിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നാടിന്റെ നാനാതുറയില്‍പ്പെട്ടവര്‍ കപ്പാട് മാര്‍സ്ലീവാ പള്ളിയില്‍ എത്തിയിരുന്നു. മൃതദേഹം ഞായറാഴ്ച വൈകീട്ടുതന്നെ ഞാവള്ളില്‍ വീട്ടിലെത്തിച്ചിരുന്നു. പരിക്കേറ്റ് കോട്ടയത്തെ ആസ്​പത്രിയില്‍ക്കഴിയുന്ന ഭാര്യ ഉഷ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആസ്​പത്രിയില്‍ക്കഴിയുന്ന മക്കളായ റിജോയും അപ്പുവും പങ്കെടുത്തില്ല.
പാലാ രൂപതാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വസതിയിലെത്തി പ്രാര്‍ഥന നടത്തി. മന്ത്രിമാരായ കെ.എം.മാണി, പി.ജെ.ജോസഫ്, ഗവ. ചീഫ് വിപ്പ്്് പി.സി.ജോര്‍ജ്, എം.പി.മാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, ജോയി ഏബ്രഹാം, എം.എല്‍.എ.മാരായ ഡോ. എന്‍.ജയരാജ്, റോഷി അഗസ്റ്റിന്‍, ജോസഫ് വാഴയ്ക്കന്‍, ടി.യു.കുരുവിള, തോമസ് ഉണ്ണിയാടന്‍, മോന്‍സ് ജോസഫ്, മുന്‍ എം.പി.മാരായ അഡ്വ. പി.സി.തോമസ്, വക്കച്ചന്‍ മറ്റത്തില്‍, ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എം.എല്‍.എ.മാരായ കെ.ജെ.തോമസ്, പി.സി.ജോസഫ്, സ്റ്റീഫന്‍ ജോര്‍ജ്, ജോര്‍ജ് ജെ. മാത്യു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, മെംബര്‍മാരായ മറിയാമ്മ ടീച്ചര്‍, സജി മഞ്ഞക്കടമ്പില്‍, ഡി.സി.സി. പ്രസിഡന്റ് ടോമി കല്ലാനി, ഇ.ജെ.ആഗസ്തി, ജോബ് മൈക്കിള്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ശവസംസ്‌കാരച്ചടങ്ങുകള്‍ നടന്നു.
പാട്ടമെടുത്തതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്്് പാട്ടമെടുത്തയാള്‍ ജോസഫിനെ വീട്ടുമുറ്റത്തിട്ടു കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ ജോസഫിന്റെ ഭാര്യ ഉഷ ജോസഫ്, മക്കളായ റിജോ ജോസഫ്, അപ്പു ജോസഫ് ജോലിക്കാരന്‍ തമ്പലക്കാട് ബിജു എന്നിവര്‍ക്കും കുത്തേറ്റിരുന്നു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോേളജ്, കാരിത്താസ് എന്നീ ആസ്​പത്രികളില്‍ ചികിത്സയിലാണ്. ആക്രമണം നടത്തിയ പാട്ടക്കാരന്‍ തിടനാട് ചാമക്കാലായില്‍ ആന്റണിയെ തിടനാട് പോലീസ് അറസ്റ്റുചെയ്തിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close