ജോസ് ജേക്കബിന് ദ്രോണാചാര്യ പുരസ്‌കാരം

റോവിങ് കോച്ച് ജോസ് ജേക്കബിന് ദ്രോണാചാര്യ പുരസ്‌കാരം. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ പരിശീലകനാണ് കോട്ടയം അതിരമ്പുഴ മാങ്ങാപറമ്പില്‍ വീട്ടില്‍ ജോസ് ജേക്കബ്. പലതവണ ഇന്ത്യന്‍ വനിതാ ടീമിന്റെ ചീഫ് കോച്ചാകുകയും അതിലുമേറെ തവണ റോവിങ് ഫെഡറേഷന്റെ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തയാളാണ് ഇദ്ദേഹം. കഴിഞ്ഞ തവണ മലയാളിയായ കെ.പി. തോമസ് മാഷും ദ്രോണാചാര്യ പുരസ്‌കാരം നേടിയിരുന്നു.

അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ജോസിനു കമ്പം ബാസ്‌കറ്റ്‌ബോളും അത്‌ലറ്റിക്‌സും ഫുട്‌ബോളുമായിരുന്നു. ബാസ്‌കറ്റ്‌ബോള്‍ താരമായി ആര്‍മിയില്‍ ചേരുന്നത് 1983ല്‍. അവിടത്തെ ഫീല്‍ഡ് ട്രെയിനിങ് ജോസിനെ റോവിങ് താരമാക്കി. കാരണം രണ്ട് മികച്ച കായികക്ഷമതയും 182 സെന്റീമീറ്റര്‍ ഉയരവും. ദേശീയ മല്‍സരങ്ങളില്‍ സ്വര്‍ണവും വെള്ളിയും മറ്റുമായി തിളങ്ങി നില്‍ക്കുമ്പോഴാണ് അപകടത്തില്‍ നട്ടെല്ലിനു പരുക്കേറ്റത്. റോവിങ് പരിശീലനത്തിനിടെ മറ്റൊരു ബോട്ട് ഇടിക്കുകയായിരുന്നു. അപകടത്തിനുശേഷം നടന്ന ദേശീയ മല്‍സരത്തിലും ജോസ് സ്വര്‍ണം നേടി. പക്ഷേ, പിന്നീടു നട്ടെല്ല് വഴങ്ങിയില്ല.

തുടര്‍ന്നു 1990ല്‍ ബാംഗ്ലൂര്‍ എംഇജിയില്‍ റോവിങ് പരിശീലകനായി അവരെ ഉയരങ്ങളിലെത്തിച്ചു. 2000ല്‍ വിരമിച്ചു കേരളത്തിലെത്തി. സായിയിലും പൊലീസ് ടീമിലും അവസരങ്ങള്‍ അന്വേഷിച്ചു. പക്ഷേ, നിരാശയായിരുന്നു ഫലം. അപ്പോഴാണു റോവിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ബ്രിഗേഡിയര്‍ കെ.പി. സിങ്ങേവും ജനറല്‍ സെക്രട്ടറി കര്‍ണല്‍ സി.ബി. സിങ്ങേവും ജഗത്പൂരിലേക്ക് ക്ഷണിക്കുന്നത്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close