ഞാന്‍ ഈ നാടിന്‍റെ മകളാണ് : സുഗതകുമാരി ടീച്ചര്‍

sugathakumari aranmula

ഞാന്‍ ഈ നാടിന്‍റെ മകളാണ് എന്‍റെ ജീവന്‍റെ തുടിപ്പും, കാവുകളും കുളങ്ങളും, എന്‍റെ ആത്മാവും ആറന്മുളയില്‍ ആണെന്ന് ശ്രീമതി സുഗതകുമാരി ടീച്ചര്‍ അഭിപ്രായപെട്ടു . വിമാനത്താവളവിരുദ്ധ സത്യാഗ്രഹത്തിന്‍റെ എണ്‍പത്തിമൂന്നാം ദിവസം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍. നമ്മുടെ രാജ്യം മുഴുവന്‍ കോര്‍പ്പറെറ്റുകള്‍ മുറിച്ചു വില്കുകയാണ്. ആ കരാളഹസ്തങ്ങള്‍ ആറന്മുളയിലും എത്തിനില്‍ക്കുന്നു.ആറന്മുളയില്‍നിന്നു കെ.ജി.എസ് കെട്ടുകെട്ടുന്നതുവരെ ഈ സമരം തുടരും. എന്നും ടീച്ചര്‍ സംസാരിച്ചു.

സത്യാഗ്രഹം ഇന്നു പ്രശസ്ഥ സിനിമ സംവിധായകന്‍ കവിയൂര്‍ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രശസ്ഥ കവി ശ്രീ കോന്നിയൂര്‍ ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സൂര്യ എസ്.കുമാര്‍ , ശ്രീരംഗനാഥന്‍ , എരുമേലി വിജയന്‍ , ജയചന്ദ്രന്‍ കടമ്പനാട് എന്നിവര്‍ കവിത അവതരിപ്പിച്ചു.

സത്യാഗ്രഹത്തില്‍ ഇന്നു ദേശത്തുടി സാംസ്കാരിക സമാജം പത്തനംതിട്ട പ്രവര്‍ത്തകര്‍ , കിടങ്ങന്നൂര്‍ പൈതൃക കര്‍മ്മസമതി , തൃപ്പുണിത്തുറ ആര്‍ .എസ്.എസ് പ്രവര്‍ത്തകര്‍ , ഉളനാട് സി.പി.എം പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close