ടട്ര ട്രക്ക് ഇടപാട്: സി ബി ഐ ആന്റണിയുടെ മൊഴിയെടുത്തു

antony a k1

ടട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് വിരമിച്ച കരസേനാ ഉദ്യോഗസ്ഥനെതിരെ മുന്‍ കരസേനാ മേധാവി വി കെ സിങ് ഉന്നയിച്ച ആരോപണം അന്വേഷിക്കുന്ന സി ബി ഐ സംഘം പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ മൊഴി രേഖപ്പെടുത്തി. സാക്ഷി എന്ന നിലയിലാണ് പ്രിരോധമന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയതെന്ന് സി ബി ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞു.

വിരമിച്ച കരസേനാ ഉദ്യോഗസ്ഥന്‍ കോഴ വാഗ്ദാനം ചെയ്തവിവരം മുന്‍ കരസേനാ മേധാവി തന്നെ അറിയിച്ചിരുന്നുവെന്ന് എ കെ ആന്റണി സി ബി ഐ സംഘത്തെ അറിയിച്ചു. ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയ വിവരവും സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട കാര്യവും അദ്ദേഹം സി ബി ഐ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി.

2010 സപ്തംബര്‍ 22 ന് 1,676 ടട്ര ട്രക്കുകള്‍ വാങ്ങാനുള്ള അനുമതിയ്ക്കുവേണ്ടി റിട്ട. ലഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍ സിങ തനിക്ക് 14 കോടിരൂപ കോഴ വാഗ്ദാനം ചെയ്തുവെന്നാണ് വി കെ സിങ്ങിന്റെ ആരോപണം. സി ബി ഐ 2012 ഒക്ടോബറില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. തേജീന്ദര്‍ സിങ്ങും മുന്‍ കരസേനാ മേധാവിയും തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും സി ബി ഐ പരിശോധിച്ചു. ട്രക്ക് നിര്‍മാതാക്കളും സിങ്ങും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close