ടാങ്കര്‍ അപകടം: രവിദാസിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ

west hill tanker

വെസ്റ്റ്ഹില്ലില്‍ ടാങ്കര്‍ലോറി മറിഞ്ഞ് മരിച്ച ഓട്ടോ ൈഡ്രവര്‍ രവിദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അഞ്ചുലക്ഷം രൂപ അനുവദിച്ചെന്ന് ജില്ലാ കളക്ടര്‍ സി.എ. ലത അറിയിച്ചു. നേരത്തെ, നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചെങ്കിലും ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.ഞായറാഴ്ച നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അപകട സ്ഥലത്തുനിന്ന് പോയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. പാചകവാതകവുമായി പുറപ്പെടാനിരുന്ന നാല് ടാങ്കറുകള്‍ നാട്ടുകാര്‍ തടഞ്ഞു. ബൈപ്പാസ് വഴി ടാങ്കര്‍ലോറിയോട്ടം നിരോധിക്കുക, റോഡിലുണ്ടായ തകരാറുകള്‍ നീക്കാന്‍ അറ്റകുറ്റപ്പണി നടത്തുക തുടങ്ങിയ ആവശ്യങ്ങളും നാട്ടുകാര്‍ ഉന്നയിച്ചു. അപകടമുണ്ടായപ്പോള്‍ മുതല്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹകരിക്കുകയും േവണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്ത നാട്ടുകാരോട് ഒന്നും പറയാതെ വാതകം ടാങ്കറുകളിലേക്ക് മാറ്റിയ ഉടന്‍ െഎ.ഒ.സി.യുടെ ഉദ്യോഗസ്ഥര്‍ സ്ഥലംവിട്ടതായി കൗണ്‍സിലര്‍ സി.എസ്. സത്യഭാമ പറഞ്ഞു.

വിവരമറിഞ്ഞ് നോര്‍ത്ത് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രദീപ്കുമാര്‍, ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ റസാഖ് എന്നിവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു. പ്രശ്‌നത്തിന് അടിയന്തര പരിഹാരമുണ്ടാക്കുമെന്നും ചൊവ്വാഴ്ച ഇതിനായി യോഗം വിളിക്കുമെന്നും അറിയിച്ചു. ടാങ്കര്‍ലോറി ഇതുവഴി പോവുന്നത് നിരോധിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇവര്‍ ഉറപ്പുനല്‍കിയതായി സത്യഭാമ പറഞ്ഞു. ഇതോടെ നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചു.

രവിദാസിന്റെ കുടുംബത്തിന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നഷ്ടപരിഹാരം നല്‍കാന്‍ നടപടി ഉണ്ടാവുമെന്ന് മുഖ്ന്ത്രി ഉമ്മന്‍ചാണ്ടി നേരത്തേ അറിയിച്ചിരുന്നു. ഇക്കാര്യം െഎ.ഒ.സി. ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ട്. മുംൈബയിലെ െഎ.ഒ.സി. ആസ്ഥാനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വിവരം അറിയിക്കാമെന്നാണ് അവര്‍ വ്യക്തമാക്കിയത്. െഎ.ഒ.സി. നഷ്ടപരിഹാരം നല്‍കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ച് ഇടപെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാത്രിയോടെയാണ് ദുരിതാശ്വാസനിധിയില്‍നിന്ന് നഷ്ടപരിഹാരം അനുവദിച്ച് തീരുമാനംവന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close