ടി.ജെ ജോസഫ് തിരികെ പ്രവേശിച്ചു

joseph tj

ചോദ്യപേപ്പര്‍ വിവാദത്തെത്തുടര്‍ന്ന് മതതീവ്രവാദികള്‍ കൈവെട്ടി മാറ്റുകയും പിന്നാലെ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത പ്രൊഫസര്‍ ടി.ജെ ജോസഫ് തിരികെ ജോലിയില്‍ പ്രവേശിച്ചു. കാലത്ത് ഒമ്പതരയോടെയാണ് സഹോദരിക്കും ഉറ്റ ബന്ധുക്കള്‍ക്കുമൊപ്പം പ്രൊഫ. ജോസഫ് കോളജില്‍ എത്തിയത്. ദിവസങ്ങള്‍ക്കു മുമ്പ് ജീവനൊടുക്കിയ ഭാര്യ സലോമിയുടെ ശവകുടീരത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ് അദ്ദേഹം കോളജില്‍ എത്തിയത്. നാലു വര്‍ഷത്തെ നരക യാതനകള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ശേഷമാണ് പ്രൊഫ. ജോസഫ് കോളജില്‍ എത്തിയത്.

ഇന്നലെ രാത്രിയോടെ കോതമംഗലം രൂപത അധികൃതര്‍ നിയമന ഉത്തരവ് കൈമാറി. രാവിലെ ഒമ്പതരയ്ക്ക് കോളേജില്‍ എത്താനാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുഴുവന്‍ ആനുകൂല്യങ്ങളോടെയും വിരമിക്കാന്‍ സൌകര്യം ഒരുക്കാമെന്നാണ് മാനേജ്മെന്റ് വാഗ്ദാനം. ഇതു പ്രകാരം, ഇദ്ദേഹം ഈ മാസം 31ന് വിരമിക്കും.

കോളേജില്‍ ഇന്‍റേണല്‍ പരീക്ഷയ്ക്കായി തയ്യാറാക്കിയ ചോദ്യപ്പേപ്പറില്‍ പ്രവാചകനെ നിന്ദിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തിയെന്നാരോപിച്ച് മതതീവ്രവാദികള്‍ പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ടി മാറ്റിയിരുന്നു.പിന്നീടുണ്ടായ വിവാദത്തെത്തുടര്‍ന്നാണ് പ്രൊഫ. ജോസഫിനെ കോളേജില്‍ നിന്നും പുറത്താക്കി.

കോടതി കുറ്റവിമുക്തനാക്കിയിട്ടും തിരികെ പ്രവേശിപ്പിക്കാത്തതിന്റെ മാനസിക വിഷമത്തിനിടെ, ടി ജ ജോസഫിന്റെ ഭാര്യ കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്നാണ് കോളേജ് അധികൃതര്‍ നിലപാട് മാറ്റുകയും പ്രൊഫസര്‍ ടിജെ ജോസഫിനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തത്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close