ടി പി ചന്ദ്രശേഖരനെ വി എസ് ഇറച്ചി വിലക്കു വിറ്റെന്ന് തിരുവഞ്ചൂര്‍

thiruvanchoorടി.പി. ചന്ദ്രശേഖരനെ വി.എസ് അച്യുതാനന്ദന്‍ ഇറച്ചിവിലയ്ക്ക് വിറ്റുവെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . പെരിഞ്ഞനത്ത് അക്രമരാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലടക്കം വി.എസ് മുന്‍നിലപാടുകളില്‍ മാറ്റംവരുത്തിയത് നിലവാരമില്ലാത്ത കാര്യമായിപ്പോയി. എന്ത് ലാഭത്തിനാണ് അങ്ങനെ ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കണം. ആ കാര്യം ജനങ്ങളെ അറിയിക്കേണ്ടത് അദ്ദേഹത്തിന്റെ ബാധ്യതയാണ്. ഇപ്പോഴത്തെ നിലപാട് കൂറുമാറിയ സാക്ഷിയുടേതു പോലെയാണ്. പാര്‍ട്ടിയുടെ വാലില്‍ തൂങ്ങി തടിയൂരാനാണ് അദ്ദേഹം ഇപ്പോള്‍ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കാലത്ത് കൈക്കൊണ്ട പുതിയ നിലപാടി എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാലും അത് ജനങ്ങളോട് വെളിപ്പെടുത്തേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close