ടി.പി. വധം അന്വേഷിക്കില്ലെന്ന് സി.ബി.ഐ.

tp cbi

ആര്‍ .എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നിലെ ഉന്നതതല ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് സി.ബി.ഐ. അന്തിമമായി തീരുമാനിച്ചു. ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് സി.ബി.ഐ. ഡയറക്ടര്‍ കേന്ദ്ര പെഴ്‌സനണല്‍ മന്ത്രാലയത്തെ അറിയിച്ചു. അന്വേഷണം ആവശ്യമില്ലെന്ന് കാണിച്ച് ദക്ഷിണ മേഖലാ ജോയിന്റ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ടാണ് ഡയറക്ടര്‍ പെഴ്‌സണല്‍ മന്ത്രാലയത്തെ തങ്ങളുടെ ഔദ്യോഗിക നിലപാട് അറിയിച്ചത്. കേസ് അന്വേഷിക്കാന്‍ കഴിയില്ലെന്ന സി.ബി.ഐ. നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്‍കിയ സാഹചര്യത്തിലാണ് ഡയറക്ടര്‍ കേസ് ഏറ്റെടുക്കാനുള്ള തങ്ങളുടെ വിമുഖത പെഴ്‌സനല്‍ മന്ത്രാലയത്തെ അറിയിച്ചത്. സര്‍ക്കാരിന്റെ ഈ ആവശ്യത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ദക്ഷിണ മേഖലാ ജോയന്റ് ഡയറക്ടര്‍ എസ്. അരുണാചലത്തെ നിയോഗിച്ചത്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സംസ്ഥാന പോലീസ് അേന്വഷിക്കുകയും വിചാരണ പൂര്‍ത്തിയാക്കി പ്രതികളെ കോടതി ശിക്ഷിക്കുകയും ചെയ്ത സാഹചര്യത്തില്‍ സി.ബി.ഐ. അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് കാണിച്ചാണ് ജോയിന്റ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. പോലീസ് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഗൂഢാലോചന മാത്രമായി അന്വേഷിക്കേണ്ടതില്ല. മാത്രവുമല്ല സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഫായിസിന് ടി.പി.വധ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ലെന്നും. ഈ സാഹര്യത്തില്‍ ഗൂഢാലോചനയിലെ വിദേശ ബന്ധം അന്വേഷിക്കുന്നതിലും കാര്യമില്ല. മോഹനന്‍ മാസ്റ്ററെ ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഫായിസ് സമ്മതിച്ചിട്ടുണ്ടെങ്കിലും ഫായിസിനെ കുറിച്ച് മാത്രം അന്വേഷണം നടത്താന്‍ കഴിയില്ല. നാട്ടുകാരനായതുകൊണ്ട് സന്ദര്‍ശിച്ചുവെന്നാണ് ഫായിസ് പറഞ്ഞത്-ജോയന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close