ടെസ്റ്റ് ക്രിക്കറ്റില്‍ പത്തു ഡബിള്‍ സെഞ്ചുറികള്‍ സംഗക്കാരയ്ക്ക് മുന്നില്‍ ബ്രാഡ്മാന്‍ മാത്രം

ടെസ്റ്റ് ക്രിക്കറ്റില്‍ പത്തു ഡബിള്‍ സെഞ്ചുറികള്‍. ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയുടെ ഇരട്ട ശതകം (221) നിറം പകര്‍ന്ന ഒന്നാം ഇന്നിങ്‌സ് 533ന് ഡിക്ലയര്‍ ചെയ്ത ശ്രീലങ്ക പാക്കിസ്ഥാനെതിരെയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നില ഭദ്രമാക്കി. രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ പാക്കിസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ നാലു റണ്‍സെടുത്തിട്ടുണ്ട്.

ഒന്‍പതു വിക്കറ്റ് കൈയിലിരിക്കെ പാക്കിസ്ഥാന്‍ 78 റണ്‍സ് പിന്നില്‍. ഓപ്പണര്‍ ഖുറാം മുന്‍സൂര്‍ (മൂന്ന്) ആണ് പുറത്തായത്. അഹ്മദ് ഷെഹ്‌സാദും സയീദ് അജ്മലുമാണു ക്രീസില്‍. സ്‌കോര്‍: പാക്കിസ്ഥാന്‍- 451, ഒരു വിക്കറ്റിനു നാലു റണ്‍സ്. ശ്രീലങ്ക- ഒന്‍പതിന് 533. പതിനൊന്നു മണിക്കൂറും 38 മിനിറ്റും ബാറ്റ് ചെയ്താണ് സംഗക്കാര തന്റെ പത്താമത്തെ ഇരട്ടസെഞ്ചുറി നേടിയത്. 102 റണ്‍സുമായി നാലാം ദിനം ബാറ്റിങ് തുടങ്ങിയ സംഗക്കാര 425 പന്തുകള്‍ നേരിട്ട് 24 ബൗണ്ടറികള്‍ പറത്തിയാണു ഡബിള്‍ തികച്ചത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറികളുടെ കണക്കില്‍ 12 ഡബിള്‍ സെഞ്ചുറികള്‍ നേടിയിട്ടുള്ള ഇതിഹാസതാരം ഡോണ്‍ ബ്രാഡ്മാന്‍ മാത്രമാണ് ഇനി സംഗക്കാരയ്ക്കു മുന്നില്‍. ഇരട്ടസെഞ്ചുറി തികയ്ക്കും മുന്‍പ് നാടകീയ നിമിഷങ്ങളിലൂടെയാണു സംഗക്കാര കടന്നുപോയത്. ഒപ്പമുണ്ടായിരുന്ന ഏയ്ഞ്ചലോ മാത്യൂസ് 91 റണ്‍സില്‍ നില്‍ക്കെ പുറത്തായി.

സയീദ് അജ്മലിനായിരുന്നു വിക്കറ്റ്. തൊട്ടുപിന്നാലെ കിതുരുവന്‍ വിതനാഗെ, നിരോഷന്‍ ഡിക്‌വെല്ല, ദില്‍രുവന്‍ പെരേര എന്നിവരെയും അജ്മല്‍ പുറത്താക്കി. മുന്‍പു 47 ഓവറുകള്‍ ഒരു വിക്കറ്റ് പോലും കിട്ടാതിരുന്ന അജ്മല്‍ പിന്നീടെറിഞ്ഞ 6.3 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി നേടിയത് നാലു വിക്കറ്റ്.

ഇന്നിങ്‌സിന് ഒടുവില്‍ ധമ്മിക പ്രസാദിനെയും പുറത്തായി അജ്മല്‍ അഞ്ചുവിക്കറ്റ് തികയ്ക്കുകയും ചെയ്തു. അവസാന ദിവസമായ ഇന്ന്, ഒന്‍പതു വിക്കറ്റ് കൈവശമുള്ള പാക്കിസ്ഥാന്‍ പുറത്താകാതെ നിന്നാല്‍ കളി സമനിലയിലാവും.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close