ടോം ജോസ് ഐ.എ.എസിനെതിരെ അന്വേഷണം

tom jose

മഹാരാഷ്ട്രയില്‍ എസ്റ്റേറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് തൊഴില്‍ -പുനരധിവാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് ഐ.എ.എസിനെതിരെ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നു.

ടോം ജോസ് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന കാലത്ത് മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗ്ഗ താലൂക്കില്‍ ഒന്നേ മുക്കാല്‍ കോടി രൂപയോളം മുടക്കി എസ്‌റ്റേറ്റ് വാങ്ങിയിരുന്നു. ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ചാണ് അന്വേഷണം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് അന്വേഷണം തുടങ്ങിയത്. അഖിലേന്ത്യാ സിവില്‍ സര്‍വീസ് ചട്ടമനുസരിച്ച് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്ഥലം വാങ്ങിയതിനെക്കുറിച്ച് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസില്‍ നിന്ന് വിശദീകരണം തേടിയിരുന്നു.

എസ്‌റ്റേറ്റ് വാങ്ങിയ തുകയില്‍ 40 ലക്ഷം സ്വന്തം പണമാണെന്നും ബാക്കി ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് വായ്പ എടുത്തതാണെന്നുമായിരുന്നു അന്ന് ടോം ജോസ് നല്‍കിയ വിശദീകരണം . എന്നാല്‍ 2010 ല്‍ എടുത്ത ഈ വായ്പ ഒരു വര്‍ഷം കൊണ്ട് തിരിച്ചടച്ചതാണ് വീണ്ടും അന്വേഷണം നടത്താന്‍ കാരണം. ഇതേത്തുടര്‍ന്ന് പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ടോംജോസിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഒരു കോടി 23 ലക്ഷം രൂപ പി.ജെ ഡേവിസ്, ഡോ.ജോസ് എന്നിവര്‍ വായ്പ നല്‍കിയതാണെന്നും 25 ലക്ഷം രൂപ എസ്റ്റേറ്റ് വിറ്റയാള്‍ ഇളവ് തന്നെന്നുമായിരുന്നു അതിന് ടോം ജോസ് നല്‍കിയ വിശദീകരണം.

ഇക്കാര്യത്തെക്കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. വായ്പ നല്‍കിയവരുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍, ബാങ്ക് ഇടപാട് രേഖകള്‍ എന്നിവ ഹാജരാക്കാന്‍ ടോം ജോസിനോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close