ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്; ശബരീനാഥ് കീഴടങ്ങി

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതി ശബരിനാഥ് കീഴടങ്ങി. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി അഞ്ചിലാണ് കീഴടങ്ങിയത്. അടുത്തമാസം അഞ്ചുവരെ റിമാന്‍ഡ് ചെയ്തു. തന്നെ സബ്ജയിലിലില്‍ അയക്കരുതെന്നും സെന്‍ട്രല്‍ ജയിലിലേക്ക് അയക്കണമെന്നും ശബരീനാഥ് കോടതിയില്‍ പറഞ്ഞു.

ഒളിവിലായിരുന്നകാലം തീര്‍ഥാടനത്തിലായിരുന്നുവെന്ന് ശബരീനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ ഹിമാലയത്തില്‍ നിന്നാണ് വരുന്നതെന്നും മന:സമാധാനത്തിനുവേണ്ടിയാണ് താനിപ്പോള്‍ കീഴടങ്ങുകയാണെന്നും ശബരീനാഥ് പറഞ്ഞു. ഇനി ജാമ്യത്തിലിറങ്ങിയാലും മുങ്ങില്ലെന്നും കേസിനെ നിയമപരമായിതന്നെ നേരിടാനാണ് തീരുമാനമെന്നും ശബരീനാഥ് വ്യക്തമാക്കി. സ്ഥാനപനത്തിലെ ജീവനക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ പറ്റിക്കുകയായിരുന്നുവെന്നും ശബരീനാഥ് വ്യക്കതമാക്കി.

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പു കേസില്‍ അറസ്റ്റിലായ ശബരീനാഥ് 2011 മാര്‍ച്ചില്‍ ജാമ്യത്തിലിറങ്ങിയശേഷം മുങ്ങുകയായിരുന്നു. ആയിരത്തോളം നിക്ഷേപകരെ കബളിപ്പിച്ച് 50 കോടിയിലേറെ തട്ടിച്ച കേസിലെ മുഖ്യ പ്രതിയായ ഒന്നരവര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ശബരീനാഥ് മുങ്ങി നടക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close