ട്രോളിങ്ങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിമുതല്‍

trolling

സംസ്ഥാനത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ക്കുളള മണ്‍സൂണ്‍കാല ട്രോളിങ്ങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും.ജൂലായ് 31 വരെയാണ് നിരോധനം.

പരമ്പരാഗത വളളങ്ങള്‍ക്ക് മാത്രമാണ് ഇക്കാലത്ത് മല്‍സ്യബന്ധനം നടത്താന്‍ അനുമതി.എന്നാല്‍ നിരോധനകാലത്ത് വിദേശ കപ്പലുകള്‍ ആഴക്കടലില്‍ മല്‍സ്യബന്ധനം നടത്തുന്നത് തടയാന്‍ നടപടിയെടുത്തില്ലെങ്കില്‍ നിരോധനം ഫലവത്താകില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

മല്‍സ്യങ്ങളുടെ പ്രജനന കാലം സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് 47 ദിവസം സംസ്ഥാനത്ത് നടപ്പാക്കുന്ന ട്രോളിങ്ങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതലാണ് നിലവില്‍ വരുക.

രാത്രി പന്ത്രണ്ട് മണിക്ക് നീണ്ടകര പാലത്തിനു താഴെ ചങ്ങലയിട്ട് ബോട്ടുകള്‍ കടലില്‍ പ്രവേശിക്കുന്നത് തടയും. ട്രോളിങ്ങ് കണക്കിലെടുത്ത് ഇപ്പോള്‍ തന്നെ നിരവധി ബോട്ടുകള്‍ നീണ്ടകര പാലത്തിന് കിഴക്ക് കെട്ടിയിട്ടു കഴിഞ്ഞു. എല്ലാ ബോട്ടുകളും ഇങ്ങോട്ട് മാറ്റണമെന്നാണ് നി!ര്‍ദേശം. അന്യസംസ്ഥാന ബോട്ടുകള്‍ തീരം വിടണം.

ബോട്ടുകള്‍ കടലില്‍ പ്രവേശിക്കുന്നത് തടയാന്‍ പോലീസ്,ഫിഷറീസ്,മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയുടെ നിരീക്ഷണം ശക്തമാക്കും. ട്രോളിങ്ങ് നിരോധന കാലത്ത് വളളങ്ങളിലുളള പരമ്പരാഗത മല്‍സ്യബന്ധനത്തിന് മാത്രമാണ് അനുമതി.

അതേസമയം ട്രോളിങ്ങ് നിരോധന കാലത്ത് വിദേശകപ്പലുകള്‍ ആഴക്കടല്‍ മല്‍സ്യബന്ധനം നടത്തുന്നത് തടയണമെന്ന് മല്‍സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. കപ്പലുകളുടെ മല്‍സ്യബന്ധനം ട്രോളിങ്ങ് നിരോധനം പ്രഹസനമാക്കും. ജില്ലയില്‍ 44000 ഓളം മല്‍സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ നിരോധനം ബാധിക്കും.

ക്ഷേമനിധിയില്‍ അംഗത്വമുളള എല്ലാ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ജൂലായ് 31 വരെയാണ് ട്രോളിങ്ങ് നിരോധനം.അതുവരെ മല്‍സ്യത്തൊഴിലാളികള്‍ പാര്‍ക്കുന്ന തുറകളില്‍ ഇനി പട്ടിണിയുടെ നാളുകളാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close