ട്രോളിങ് നിരോധനം തീര്‍ന്നു ബോട്ടുകള്‍ കടലില്‍ പോയിത്തുടങ്ങി

നീണ്ട 45 ദിവസത്തെ മണ്‍സൂണ്‍കാല ട്രോളിങ് നിരോധനത്തിനുശേഷം തീരത്ത് നങ്കൂരമിട്ടിരുന്ന ബോട്ടുകള്‍ കടലില്‍ പോയിത്തുടങ്ങി. വറുതിക്കാലത്തിന് വിടനല്‍കി വ്യാഴാഴ്ച രാത്രിയോടെ മത്സ്യംതേടി കടലിലേക്ക് ബോട്ടുകള്‍ പോയി. ഇനി ഹാര്‍ബറുകളെല്ലാം പഴയപോലെ സജീവമാകും.
45 ദിവസത്തെ നിശബ്ദതയ്ക്കുശേഷം ഇവിടം ശബ്ദമുഖരിതമാകും. ട്രോളിങ് നിരോധനം ഇവരെ സംബന്ധിച്ച് പട്ടിണിയുടെ ദിനങ്ങളായിരുന്നു. മക്കള്‍ക്ക് ട്യൂഷന്‍ ഫീസുപോലും കൊടുക്കാന്‍ പറ്റാത്ത സാഹചര്യം. കടം വാങ്ങിയാണ് തങ്ങള്‍ കുടുംബം പുലര്‍ത്തിയതെന്ന് പല മത്സ്യത്തൊഴിലാളികളും പറയുന്നു. കടലമ്മ കനിഞ്ഞാല്‍ ബോട്ട് നിറയെ മത്സ്യവുമായി തിരികെവന്ന് എല്ലാ കടങ്ങളും വീട്ടാമെന്ന പ്രതീക്ഷ ഇവര്‍ക്കുണ്ട്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close