ട്വന്‍റി20 ലോകകപ്പ് യോഗ്യതാ റൗണ്ടിന് ഇന്ന് തുടക്കം

t20 14

ട്വന്റി 20 ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ക്ക് ഞായറാഴ്ച തുടക്കം. ലോകപ്പിന്റെ ടോപ് ടെന്‍ റൗണ്ടില്‍ മത്സരിക്കേണ്ട അവസാന രണ്ട് ടീമുകളെ കണ്ടെത്തുന്നതിനുള്ള യോഗ്യതാ റൗണ്ടില്‍ ആതിഥേയരായ ബംഗ്ലാദേശ് ഉള്‍പ്പെടെ എട്ട് ടീമുകളാണ് മത്സരിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ബംഗ്ലാദേശും അഫ്ഗാനിസ്താനും ഏറ്റുമുട്ടും. രണ്ടാമത്തെ മത്സരത്തില്‍ വൈകിട്ട് ഏഴുമണിക്ക് ഹോങ്കോങ്ങും നേപ്പാളും ഏറ്റു മുട്ടും.

എട്ട് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായാണ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കുന്നത്. ഞായറാഴ്ച കളിക്കാനിറങ്ങുന്ന നാല് ടീമുകളും എ ഗ്രൂപ്പിലാണ്. അയര്‍ലണ്ട്, സിംബാബ്വെ, ഹോളണ്ട്, യു.എ.ഇ. എന്നീ ടീമുകളാണ് ബി ഗ്രൂപ്പില്‍. രണ്ട് ഗ്രൂപ്പുകളിലുംനിന്ന് കൂടുതല്‍ പോയന്റ് നേടുന്ന ഒരോ !ടീമുകള്‍ ടോപ് ടെന്‍ റൗണ്ടിലേക്ക് യോഗ്യതനേടും.

ടോപ് ടെന്‍ റൗണ്ടിലും രണ്ട് ഗ്രൂപ്പായാണ് മത്സരം. യോഗ്യതാ റൗണ്ടിലെ എ ഗ്രൂപ്പില്‍നിന്ന് യോഗ്യത നേടുന്ന ടീം ടോപ് ടെന്‍ റൗണ്ടില്‍ ഇന്ത്യ, പാകിസ്താന്‍, ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകള്‍ക്കൊപ്പം രണ്ടാം ഗ്രൂപ്പിലാണ് മത്സരിക്കുക. യോഗ്യതാ റൗണ്ടിലെ ബി ഗ്രൂപ്പില്‍നിന്ന് യോഗ്യതനേടുന്ന ടീം ടോപ് ടെന്‍ റൗണ്ടില്‍ ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കൊപ്പം ഒന്നാം ഗ്രൂപ്പിലും മത്സരിക്കും.

2007-ലെ പ്രഥമ ലോകകപ്പിലെ ചാമ്പ്യന്മാരായിരുന്ന ഇന്ത്യക്ക് ഇത്തവണ കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ലെന്നാണ് സൂചന. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസും മുന്‍ ചാമ്പ്യന്മാരും ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും മികച്ച റെക്കോഡുള്ള ടീമുമായ പാകിസ്താനും കരുത്തരായ ഓസ്‌ട്രേലിയയും ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇന്ത്യയെന്നതുതന്നെ കാരണം. ഈ മൂന്നില്‍ രണ്ട് ടീമുകളെയെങ്കിലും തോല്‍പ്പിച്ചാലേ ഇന്ത്യക്ക് സെമിയിലേക്ക് യോഗ്യതനേടാനാവുള്ളൂ. ടോപ് ടെന്‍ റൗണ്ടിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യ 21-ന് പാകിസ്താനെ നേരിടും. യോഗ്യതാറൗണ്ട് – ഫിക്‌സ്ചര്‍
ദിവസം സമയം മത്സരം
മാര്‍ച്ച് 16 3.00 ബംഗ്ലാദേശ്-അഫ്ഗാനിസ്താന്‍
7.00 ഹോങ്കോങ്-നേപ്പാള്‍
മാര്‍ച്ച് 17 3.00 അയര്‍ലന്‍ഡ്-സിംബാബ്വെ
7.00 ഹോളണ്ട്-യു.എ.ഇ.
മാര്‍ച്ച് 18 3.00 അഫ്ഗാനിസ്താന്‍-ഹോങ്കോങ്
7.00 ബംഗ്ലാദേശ്-നേപ്പാള്‍
മാര്‍ച്ച് 19 3.00 ഹോളണ്ട്-സിംബാബ്വെ
7.00 അയര്‍ലന്‍ഡ്-യു.എ.ഇ.
മാര്‍ച്ച് 20 3.00 അഫ്ഗാനിസ്താന്‍-നേപ്പാള്‍
7.00 ബംഗ്ലാദേശ്-ഹോങ്കോങ്

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close