ഡല്‍ഹിക്കെതിരെ ചെന്നൈക്ക് തകര്‍പ്പന്‍ ജയം

ipl21-04

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് 93 റണ്‍സിന്റെ ജയം. 178 റണ്‍സ് വിജയലക്ഷ്യംപിന്തുടര്‍ന്ന ഡല്‍ഹി 15.4 ഓവറില്‍ 84 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.

നേരത്തെ ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ സുരേഷ് റെയ്‌ന(56 )യുടെയും, ക്യാപ്റ്റന്‍ എംഎസ് ധോണി(32) യുടെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ചെന്നൈ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു.

സ്മിത്ത് (29) പ്ലെസിസ് (24) തുടങ്ങിയവരും നല്ല പ്രകടനം കാഴ്ച്ചവച്ചു. ആദ്യ മത്സരത്തില്‍ ബാഗ്ലൂരിനോട് പരാജയപ്പെട്ട ഡല്‍ഹി കൊല്‍ക്കത്തയ്‌ക്കെതിരെ ജയം നേടിയിരുന്നു.  സീസണിലെ ആദ്യമത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആറു വിക്കറ്റിനു പരാജയപ്പെട്ടിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close