ഡല്‍ഹിക്കെതിരെ പഞ്ചാബിന് നാലു വിക്കറ്റ് ജയം

ipl19-05-14

ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനു നാലു വിക്കറ്റ് ജയം. മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത് പഞ്ചാബ് ബാറ്റിങ് നിരയുടെ നട്ടെല്ലായ അഷ്കര്‍ പാട്ടീലാണു കളിയിലെ കേമന്‍.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നിശ്ചിത20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറി നേടിയ ദിനേശ് കാര്‍ത്തിക്കും(69) 46 റണ്‍സ് നേടിയ കെവിന്‍ പീറ്റേഴ്സണുമാണു ഡല്‍ഹി നിരയില്‍ തിളങ്ങിയത്. മൂന്നു സിക്സും ഏഴു ഫോറും ഉള്‍പ്പെടുന്നതാണു കാര്‍ത്തികിന്റെ അര്‍ധ സെഞ്ച്വറി.

മറുപടി ബാറ്റിങിനിറങ്ങിയ പഞ്ചാബിന് ഓപ്പണര്‍മാരായ സെവാഗും മനന്‍ മോറയും ചേര്‍ന്നു മികച്ച തുടക്കം നല്‍കി. ഒരു സിക്സടക്കം 23 റണ്‍സ് സെവാഗ് നേടി. മൂന്നു സിക്സും നാലു ഫോറുമടക്കം 42 റണ്‍സ് വോറയും അടിച്ചുകൂട്ടി. കളിയുടെ അവസാന ഓവറുകളില്‍ പാട്ടീല്‍ നടത്തിയ വെടിക്കെട്ടാണു പഞ്ചാബ് ടീമിനു തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്. 35 പന്തില്‍നിന്ന് അഞ്ചു ഫോറും ഒരു സിക്സുമടക്കമാണു പാട്ടീല്‍ 42 റണ്‍സ് നേടിയത്. നേരത്തെ ഒരു വിക്കറ്റും നേടിയിരുന്നു. നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്താണു പാട്ടീലിന്റെ ബൗളിങ് പ്രകടനം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close