ഡിവില്ലിയേഴ്സ് കരുത്തില്‍ റോയല്‍ ചലഞ്ചേഴ്സ് വീണ്ടും വിജയവഴിയില്‍

ipl05-05

ഐപിഎല്ലില്‍ എ ബി ഡിവില്ലിയേഴ്സിന്റെ തട്ടുതകര്‍പ്പന്‍ ഇന്നിംഗ്സിന്റെ കരുത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിന് നാവു വിക്കറ്റ് വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം ആറു വിക്കറ്റ് നഷ്ടത്തില്‍ ഒരു പന്തു ബാക്കി നില്‍ക്കെ ബംഗലൂരു മറികടന്നു. 41 പന്തില്‍ ആറു ഫോറിന്റെയും എട്ടു സിക്സറുകളുടെയും അകമ്പടിയോടെ 89 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സിന്റെ അവിസ്മരണീയ ഇന്നിംഗ്സിന്റെ കരുത്തിലാണ് ഒരുഘട്ടത്തില്‍ അസാധ്യമെന്ന് തോന്നിച്ച ജയം ബംഗലൂരു കൈപ്പിടിയിലൊതുക്കിയത്. സ്കോര്‍: സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 155/6, ബംഗലൂരു റോയല്‍ ചലഞ്ചേഴ്സ് 19.5 ഓവറില്‍ 158/6.

പതിനൊന്നാം ഓവറില്‍ 59/4 എന്ന നിലയില്‍ പരാജയം തുറിച്ചുനോക്കിയ ഇടത്തുനിന്നാണ് ഡിവില്ലിയേഴ്സ് ബംഗലൂരുവിനെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ജയത്തിലേക്ക് അവസാന രണ്ടോവറില്‍ 28 റണ്‍സായിരുന്നു ബംഗലൂരുവിന് വേണ്ടിയിരുന്നത്. സ്റ്റെയിന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ മൂന്ന് സിസ്കും ഒരു ഫോറുമടക്കം 24 റണ്‍സ് നേടിയ ഡിവില്ലിയേഴ്സ് ബംഗലൂരുവിനെ ഒറ്റയ്ക്ക് ജയിപ്പിക്കുകയായിരുന്നു. 19 പന്തില്‍ 27 റണ്‍സെടുത്ത ഗെയിലാണ് ബംഗലൂരുവിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. വിരാട് കൊ‌ഹ്‌ലി(0), യുവരാജ് സിംഗ്(14) എന്നിവര്‍ക്ക് കാര്യമായി തിളങ്ങാനായില്ല.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഡേവിഡ് വാര്‍ണറുടെ(49 പന്തില്‍ 61) അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. ഷീഖര്‍ ധവാന്‍(37) ആണ് ഹൈദരാബാദിന്റെ രണ്ടാമത്തെ പ്രധാന സ്കോറര്‍.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close