തപാല്‍ വോട്ടില്ല

vote voteപ്രവാസികള്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ . പ്രവാസികള്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലത്ത് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെങ്കില്‍ ജനപ്രാധിനിത്യ നിയമം ഭേദഗതി ചെയ്യേണ്ടിവരും. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ നിയമഭേദഗതി ചെയ്യുക അവസാധ്യമാണ്-കമ്മീഷന്‍ വിലയിരുത്തി. ഇക്കാര്യം കമ്മീഷന്‍ നാളെ സുപ്രീംകോടതിയെ അറിയിച്ചു.പ്രവാസി വോട്ടവകാശത്തിന് തടസ്സം സൃഷ്ടിക്കുന്ന ജനപ്രാതിനിധ്യനിയമത്തിലെ 20 എ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി വ്യവസായിയും പ്രവാസി ഭാരതീയ പുരസ്‌കരജേതാവുമായ ഡോ. ഷംസീര്‍ വയലില്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു.114 രാജ്യങ്ങളില്‍ പ്രവാസികള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെന്നും 2012 മെയ് വരെയുള്ള കണക്കുകള്‍ പ്രകാരം 1,00,37,767 പ്രവാസികളില്‍ 11,000 പേര്‍ മാത്രമാണ് വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ത്തതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പ്രശ്‌നം പഠിക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close