തമ്പിദുരൈ ഡപ്യൂട്ടി സ്പീക്കര്‍; പ്രഖ്യാപനം ഇന്ന്

കാല്‍ നൂറ്റാണ്ടിനു ശേഷം ഡോ. എം. തമ്പിദുരൈ വീണ്ടും ലോക്‌സഭയുടെ ഉപാധ്യക്ഷനാകും. ഡപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്കു മല്‍സരിക്കാന്‍ ഇന്നലെ പത്രിക സമര്‍പ്പണം കഴിഞ്ഞപ്പോള്‍ അണ്ണാ ഡിഎംകെ പ്രതിനിധിയായ തമ്പിദുരൈ മാത്രമാണ് രംഗത്തുള്ളത്. തിരഞ്ഞെടുക്കപ്പെട്ടതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും.

കീഴ്‌വഴക്കമനുസരിച്ച് ഡപ്യൂട്ടി സ്പീക്കര്‍ പദവി പ്രതിപക്ഷത്തിനു നല്‍കുക എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് അണ്ണാ ഡിഎംകെയ്ക്കു പദവി കിട്ടിയത്. എന്നാല്‍, പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയായ കോ ണ്‍ഗ്രസിനെ തഴഞ്ഞാണ്, തങ്ങളോട് മാനസിക അടുപ്പംകാട്ടുന്ന അണ്ണാ ഡിഎംകെയ്ക്ക് ഡപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചത്. ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെ 11 കക്ഷികളുടെ പ്രതിനിധികളാണ് തമ്പി ദുരൈയ്ക്കായി പത്രിക സമര്‍പ്പിച്ചത്. ബിജെപിക്കു വേണ്ടി കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങും മുരളിമനോഹര്‍ ജോഷിയും പേരു നിര്‍ദേശിച്ചപ്പോള്‍ സുഷമ സ്വരാജും എല്‍.കെ. അഡ്വാനിയും പിന്താങ്ങി.

തമിഴ്‌നാട്ടിലെ കരൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുനിസ്വാമി തമ്പിദുരൈ(67) അഞ്ചാം തവണയാണ് ലോക്‌സഭാംഗമാവുന്നത്. രാജീവ് ഗാന്ധിയുടെ കാലത്ത് കോണ്‍ഗ്രസ് തകര്‍പ്പന്‍ വിജയം നേടിയ 1984ല്‍ തമിഴ്‌നാട്ടിലെ സഖ്യകക്ഷിയായിരുന്ന അണ്ണാ ഡിഎംകെയ്ക്കു ഡപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയപ്പോള്‍, ജയലളിതയുടെ വിശ്വസ്തനായ തമ്പി ദുരൈയ്ക്കാണ്് നറുക്കുവീണത്. 1998 – 99ല്‍ കേന്ദ്രത്തില്‍ നിയമ, ഉപരിതല ഗതാഗത മന്ത്രിയായിരുന്നു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close