തയ്‌വാനില്‍ വിമാനം തകര്‍ന്ന് 47 മരണം

കനത്ത കൊടുങ്കാറ്റില്‍, തീര്‍ത്തും പ്രതികൂലമായ കാലാവസ്ഥയില്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ രണ്ടാംവട്ടം ശ്രമിക്കുന്നതിനിടയില്‍ വിമാനം തകര്‍ന്നുവീണ് 47 പേര്‍ കൊല്ലപ്പെട്ടു. പതിനൊന്നു പേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. തയ്‌വാനിലെ ട്രാന്‍സ്ഏഷ്യ എയര്‍വേയ്‌സ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 70 സീറ്റുള്ള ടര്‍ബോപ്രോപ് എടിആര്‍ 72 വിമാനം റണ്‍വേയ്ക്കടുത്തുതന്നെ തകര്‍ന്നുവീഴുകയായിരുന്നു. 51 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

തയ്‌വാന്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന പെങ്കു ദ്വീപിലേക്ക് കൗസ്യുങ് നഗരത്തില്‍ നിന്ന് 54 യാത്രക്കാരും നാലു ജീവനക്കാരുമായി പറന്ന വിമാനമാണ് ദ്വീപിലെ ഷിഷി ഗ്രാമത്തില്‍ തകര്‍ന്നത്. ചൈനാ തീരത്തിനും തയ്‌വാനും ഇടയിലുള്ള ഉള്‍ക്കടലില്‍ മധ്യഭാഗത്താണ് ഈ ദ്വീപ്.

ജനവാസം അധികമില്ലാത്തതിനാല്‍ ദിവസം രണ്ടു വിമാനം മാത്രമേ ഇവിടേക്കുള്ളൂ. കഴിഞ്ഞയാഴ്ച റംസൂണ്‍ ചുഴലിക്കാറ്റില്‍ ചൈനയിലും തായ്‌ലന്‍ഡിലുമായി ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. തയ്‌വാനിലും റംസൂണ്‍ നാശം വിതച്ചു. ഇതിനു പിന്നാലെ ചൊവ്വാഴ്ച മത്‌മോ കൊടുങ്കാറ്റും ഈ മേഖലയില്‍ വീശിയടിച്ചു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close