തായ്‌വാനില്‍ വാതകം ചോര്‍ന്ന് സ്‌ഫോടനം: 25 മരണം

തെക്കന്‍ തായ്വാനിലെ കവോസെയിങ് നഗരത്തില്‍ വാതകച്ചോര്‍ച്ചയെത്തുടര്‍ന്നുണ്ടായ സ്‌ഫോടനങ്ങളില്‍ 25 പേര്‍ മരിച്ചു. 270 പേര്‍ക്ക് പരിക്കേറ്റു. ഭൂഗര്‍ഭ വാതക പൈപ്പ്‌ലൈനില്‍ ചോര്‍ച്ചയുണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

വാതകം ചോര്‍ന്ന് ഗന്ധം ഉണ്ടായതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിതന്നെ വീട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അര്‍ധരാത്രിയോടെയാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. 20 നിലകെട്ടിടത്തിന്റെ അത്രവരെ തീനാളങ്ങള്‍ ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും തീപ്പിടിച്ചാണ് ഏറെപ്പേരും മരിച്ചത്. ശക്തിയായ സ്‌ഫോടനത്തില്‍ വാഹനങ്ങള്‍ തലകീഴായി മറിഞ്ഞു. റോഡുകള്‍ വീണ്ടുകീറി. 1100 കുടുംബങ്ങളെ മേഖലയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ആറ് കിലോമീറ്റര്‍ ചുറ്റളവില്‍ നിന്ന് ജനങ്ങളോട് മാറാനും നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിനായി 1400 സൈനികരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close