താര രാജാവിന് പവിഴ ദ്വീപില്‍ ആവേശോജ്വലമായ വരവേല്‍പ്പ്

ബിഗ്‌ ഫെയ്സിന്റെ ബാനറില്‍ ശ്രീ. മുരളീധരന്‍ പള്ളിയത്ത് ഒരുക്കിയ  ഉത്സവ് 2016 മെഗാ ഷോയില്‍ അതിഥി ആയി എത്തിയ പത്മശ്രീ ഭരത് മോഹന്‍ലാലിനു ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍റെ നൂറു കണക്കിന് വരുന്ന അംഗങ്ങള്‍, ബ്ലാക്ക്‌ ക്യാറ്റ് അടങ്ങുന്ന സുരക്ഷാ വലയം തീര്‍ത്തു ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ ആവേശ്വലമായ സ്വീകരണം നല്‍കി. തുടര്‍ന്ന് അദ്ദേഹം ലാല്‍ കെയെര്‍സ് അംഗങ്ങളോട് കുശലാന്വേഷണം നടത്തുകയും മണിക്കൂറകളോളം ചിലവഴിച്ചു.

ലാല്‍ കെയെര്‍സ് അംഗങ്ങളും , കുടുംബങ്ങളുമടങ്ങുന്ന 300ലധികം ആളുകള്‍ക്ക് പുഞ്ചിരി നിറഞ്ഞ മുഖവുമായി തന്നോടൊപ്പം  തനിയെ തനിയെ ഫോട്ടോ എടുക്കുവാന്‍ ഉള്ള അവസരം ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. 8000 ത്തിലധികം ആളുകള്‍ തിങ്ങി നിറഞ്ഞ ഉത്സവ് 2016 ഇല്‍ ബഹ്‌റൈന്‍ പ്രവാസികളെ ഇളക്കി മറിച്ചു കൊണ്ടാണ് വേദിയില്‍ മോഹന്‍ലാലിന്‍റെ പ്രവേശനം ഉണ്ടായത്. താന്‍ ബഹറിനില്‍ വന്നിറങ്ങിയത് മുതല്‍ കേള്‍ക്കുന്നത് ലാല്‍ കെയര്‍സ് ബഹ്‌റൈന്‍ ചെയ്യുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകളാണ് അതില്‍ താന്‍ ഏറെ സന്തുഷ്ടനാണെന്നും ഒരാളെ സഹായിക്കുക എന്നത് ഈ കാലഘട്ടത്തില്‍ മഹത്തരമായ കാര്യം ആണെന്നും ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ കോ ഓര്‍ഡിനേറ്റെഴ്സ് ആയ ജഗത്, ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ക്കും ആശംസ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ വച്ച് ലാല്‍ കെയെര്‍സ് ബഹ്രൈനിന്‍റെ സ്നേഹോപഹാരം ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ കോ ഓര്‍ഡിനേറ്റെഴ്സ് ജഗത് കൃഷ്ണകുമാര്‍, ഫൈസല്‍ എഫ് എം എന്നിവര്‍ ചേര്‍ന്ന് കൈമാറി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close