തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌പക്ഷമല്ല-മോദി

narendra modi 1

തിരഞ്ഞെടുപ്പുകമ്മീഷന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്നും പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുക്കാമെന്നും ബി.ജെ.പിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്രമോദി. പൊതുതിരഞ്ഞെടുപ്പില്‍ പശ്ചിമബംഗാള്‍, ബിഹാര്‍, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ബൂത്തുകളില്‍ നടന്ന കൃത്രിമങ്ങളെക്കുറിച്ച് പരാമര്‍ശിക്കവെയാണ് മോദി തിരഞ്ഞെടുപ്പുകമ്മീഷനെ വെല്ലുവിളിച്ചത്. അസന്‍സോളിലെ തിരഞ്ഞെടുപ്പുറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിങ്ങള്‍ എന്തുകൊണ്ടാണ് പ്രവര്‍ത്തിക്കാത്തതെന്നും എന്താണ് നിങ്ങളുടെ താല്‍പര്യമെന്നും മോദി ചോദിച്ചു. നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്തേണ്ടത് നിങ്ങളുടെ ചുമതലയാണ്. എന്നാല്‍, കൃത്രിമവും അക്രമങ്ങളും തടയുന്നതില്‍ തിരഞ്ഞെടുപ്പുകമ്മീഷന്‍ പരാജയപ്പെട്ടു. ഗുരുതരമായ ആരോപണമാണ് താന്‍ ഉന്നയിക്കുന്നതെന്നും ഇതില്‍ തെറ്റുണ്ടെങ്കില്‍ കേസെടുക്കാമെന്നും മോദി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് താന്‍ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍, തിരഞ്ഞെടുപ്പുകമ്മീഷന്‍ അത് അവഗണിച്ചതായും മോദി ആരോപിച്ചു.

ഗാന്ധിനഗറിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയശേഷം പുറത്തിറങ്ങിയ മോദി ബി.ജെ.പിയുടെ ചിഹ്നം ഉയര്‍ത്തിക്കാണിച്ചത് കഴിഞ്ഞദിവസം വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് പെരുമാറ്റച്ചട്ടലംഘനം ആരോപിച്ച് തിരഞ്ഞെടുപ്പുകമ്മീഷന്‍ മോദിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close