തിരുവന്‍വണ്ടൂര്‍ ഇന്ന് സമൂഹസദ്യ; ഗജമേള നാളെ

thiruvanvandoor

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിഗ്രഹലബ്ധി സ്മാരക മഹായജ്ഞത്തിന്റെ ഭാഗമായുള്ള പ്രസിദ്ധമായ സമൂഹസദ്യ ഞായറാഴ്ച നടക്കും. തിങ്കളാഴ്ചയാണ് യജ്ഞസമാപനവും ഗജമേളയും.

അവസാനഘട്ട സപ്താഹത്തിന്റെ ആറാം ദിവസമായ ഞായറാഴ്ച നടക്കുന്ന ആനച്ചമയപ്രദര്‍ശനം മുഖ്യ ആകര്‍ഷണമാകും. സിനിമാ-സീരിയല്‍ താരം ശ്രീലത നമ്പൂതിരിയാണ് ഉദ്ഘാടക.

10.15ന് ഗോദാനം, 12.30ന് സമൂഹസദ്യയും കൂട്ടപ്രാര്‍ത്ഥനയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. രണ്ടിന് വിഷ്ണുപുഷ്‌കരണിയിലേക്ക് എഴുന്നള്ളിക്കും.

പഌന്തോട്ടത്തില്‍ വേണുവിന്റെയും മുരളിയുടെയും നേതൃത്വത്തിലാണ് വിഭവങ്ങള്‍ ഒരുക്കുക. 70ഓളം സ്ത്രീകള്‍ കറികള്‍ക്ക് അരിയാനുണ്ടായിരുന്നു.

അവിയല്‍, കടുമാങ്ങാ, സാമ്പാര്‍ എന്നിവയാണ് വിഭവങ്ങള്‍. 170 പറ അരിവയ്ക്കുമെന്ന് ഗോശാലകൃഷ്ണ സേവാസംഘം പ്രസിഡന്റ് സജു ഇടക്കല്ലില്‍ പറഞ്ഞു.

വൈകിട്ട് 7.30ന് നൃത്താര്‍ച്ചനയുണ്ട്. തിങ്കളാഴ്ചയാണ് യജ്ഞസമാപനം. 10ന് ആനയൂട്ട്, 11ന് കൊടിയിറക്കം. രണ്ടിന് തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തില്‍നിന്ന് ഗജഘോഷയാത്ര തുടങ്ങും. 2.30ന് തിരുവന്‍വണ്ടൂര്‍ ഗോപകുമാര്‍, ചെങ്ങന്നൂര്‍ പ്രദീപ്കുമാര്‍ എന്നിവരുടെ നാദസ്വരക്കച്ചേരി. നാലിന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ ഗജമേളയും കുടമാറ്റവുമുണ്ട്.

ദേശീയ അവാര്‍ഡ് ജേതാവായ സിനിമാതാരം സുരാജ് വെഞ്ഞാറമൂട് ഇവ ഉദ്ഘാടനം ചെയ്യും. സെലിബ്രിറ്റി ക്രിക്കറ്റ് പ്ലയറും സിനിമാതാരവുമായ ഡോ. രാജീവ് പിള്ള, സിനിമാ-സീരിയല്‍ താരം അരുണ്‍ഘോഷ് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.

തൃശ്ശൂര്‍ പൂരത്തിന്റെ മേളത്തിലെ അമരക്കാരന്‍ തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ 35 അംഗ സംഘം മേളക്കൊഴുപ്പ് പകരും.
വൈകിട്ട് ഏഴിന് വിഷ്ണുപുഷ്‌കരണിയിലേക്ക് അവഭൃഥസ്‌നാനഘോഷയാത്ര നടക്കും.

രാത്രി എട്ടിന് തിരുവല്ല ശ്രീവൈഷ്ണവം കഥകളിയോഗത്തിന്റെ മേജര്‍സെറ്റ് കഥകളി-സന്താനഗോപാലം.
ഗജമേളയില്‍ 20 ആനകള്‍ ഉണ്ടായിരിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close