തിരുവന്‍വണ്ടൂരില്‍ ഹര്‍ത്താല്‍

car attack

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റും മെമ്പറുമായ തങ്കമണിയമ്മയുടെ (ബി.ജെ.പി.) വീട്ടുമുറ്റത്തുകിടന്ന കാര്‍ സ്‌ഫോടകവസ്തു എറിഞ്ഞ് തകര്‍ത്തു. മണ്ണെണ്ണ ഒഴിച്ച് കാറിന്റെ മുകള്‍ഭാഗത്ത് തീകത്തിച്ച ശേഷമാണ് സ്‌ഫോടകവസ്തു എറിഞ്ഞത്. സ്‌ഫോടനത്തില്‍ കാറിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു.
തീ കണ്ട് ഓടിയെത്തിയ അയല്‍വാസിയായ വീട്ടമ്മ വെള്ളമൊഴിക്കാന്‍ ചെന്നപ്പോഴാണ് ഉഗ്ര ശബ്ദത്തോടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത്.
ഇവര്‍ ഓടിമാറി. തിങ്കളാഴ്ച വൈകിട്ട് അഞ്ചേകാലിനായിരുന്നു സംഭവം. തിരുവന്‍വണ്ടൂര്‍ വിഗ്രഹലബ്ധി യജ്ഞത്തിന്റെ ഭാഗമായുള്ള ഗജമേളയ്ക്ക് പോയിരുന്നതിനാല്‍ വീട്ടിലാരും ഉണ്ടായിരുന്നില്ല. അയല്‍വാസികള്‍ വിവരമറിയിച്ചാണ് തങ്കമണിയമ്മയും കുടുംബാംഗങ്ങളും വീട്ടിലെത്തിയത്.
സി.ഐ. കെ.ബൈജുകുമാര്‍, എസ്.ഐ. അനൂപ് ജോസ് എന്നിവരെത്തി നടത്തിയ പരിശോധനയില്‍ പൊട്ടാതെകിടന്ന മറ്റൊരു സ്‌ഫോടകവസ്തു കണ്ടെത്തി. കാറിന് ചുറ്റും നിലത്തും മണ്ണെണ്ണ ഒഴിച്ചിരുന്നു. പെയിന്റിങ്ങിന് ഉപയോഗിച്ചശേഷം കാര്‍ഷെഡ്ഡില്‍ വച്ചിരുന്ന മണ്ണെണ്ണയാണോ ഇതിന് ഉപയോഗിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ചൊവ്വാഴ്ച വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. അക്രമത്തിന് പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല.
സംഭവത്തില്‍ പ്രതിഷേധിച്ചും പ്രതികളെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പി. തിരുവന്‍വണ്ടൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കും. വാഹനങ്ങള്‍ തടയില്ലെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സജു ഇടക്കല്ലില്‍ അറിയിച്ചു.

 

finger print experts finger print experts1

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close