തിരുവന്‍വണ്ടൂര്‍ ഗജമേള ആയിരങ്ങള്‍ക്ക് പൂരവിരുന്നായി

ചെങ്ങന്നൂര്‍: തിരുവന്‍വണ്ടൂര്‍ ഗോശാലകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിഗ്രഹലബ്ധി സ്മാരക മഹായജ്ഞത്തിന് സമാപനംകുറിച്ച് നടന്ന ഗജമേള ആയിരങ്ങള്‍ക്ക് പൂരവിരുന്നായി. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ നെറ്റിപ്പട്ടം കെട്ടി നിരന്നത് 16 ആനകള്‍. പുതുപ്പള്ളി കേശവന്‍ ഗോശാലകൃഷ്ണന്റെ തിടമ്പേറ്റി.
പുതുപ്പള്ളി സാധു, കൊടുമണ്‍ ദീപു എന്നീ കൊമ്പന്‍മാര്‍ തിടമ്പേറ്റി കേശവന് ഇരുവശവും നിന്നു. ഗജമേള കാണാന്‍വന്ന ജനങ്ങളെക്കൊണ്ട് മൈതാനം നിറഞ്ഞിരുന്നു.
ഗജവീരന്‍മാരുടെ പുറത്ത് വര്‍ണ്ണക്കുടകള്‍ മാറിമാറിവന്നപ്പോള്‍ ഭക്തര്‍ക്ക് മനം നിറഞ്ഞു. കുടകള്‍ക്ക് പകരം ചട്ടത്തിലുറപ്പിച്ച ചതുര്‍ബാഹു വിഷ്ണു പ്രതിമകളും ആനപ്പുറത്ത് ഉയര്‍ന്നപ്പോള്‍ ജനം ആര്‍ത്തുവിളിച്ചു.
തൃശ്ശൂര്‍ പൂരത്തിന്റെ അമരക്കാരന്‍ തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള 35 അംഗസംഘം പൂരക്കാഴ്ചയില്‍ മേളക്കൊഴുപ്പ് പകര്‍ന്ന് അഞ്ചുകാലങ്ങളിലായി കൊട്ടിക്കയറിയ മേളം ജനം ആസ്വദിച്ചു.
ഗജമേള സിനിമാതാരം സുരാജ് വെഞ്ഞാറമ്മൂട് ഉദ്ഘാടനം ചെയ്തു. സെലിബ്രിറ്റി ക്രിക്കറ്റ് പ്ലയറും സിനിമാതാരവുമായ ഡോ. രാജീവ് പിള്ള, സിനിമാ സീരിയല്‍ താരം അരുണ്‍ഘോഷ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഗോശാലകൃഷ്ണ സേവാസംഘം പ്രസിഡന്റ് സജു ഇടക്കല്ലില്‍, മോഹനന്‍ വലിയവീട്ടില്‍, സുധീര്‍ ഫാമസ്, എസ്.കെ. രാജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചെങ്ങന്നൂര്‍ തൃച്ചിറ്റാറ്റ് മഹാക്ഷേത്രത്തില്‍നിന്നാണ് ഗജഘോഷയാത്ര ആരംഭിച്ചത്.
താലപ്പൊലിയോടെയാണ് ഘോഷയാത്രയെ എതിരേറ്റത്. ഗജമേളയ്ക്ക് ശേഷം വിഷ്ണുപുഷ്‌കരണിയിലേക്ക് അവഭൃഥസ്‌നാനഘോഷയാത്ര നടന്നു.

9 10 1112 13 1415 1617 18

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close