തിരുവല്ലയിലേക്ക് വിളിച്ചാല്‍ ബെല്ലടി മാത്രം..?

thiruvalla1

മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും തിരക്കേറിയ പത്തനംതിട്ട ജില്ലയിലെ ഏക റയില്‍വേ സ്റ്റേഷന്‍ ആയ തിരുവല്ല റയില്‍വേ സ്റ്റേഷനിലെ അന്വേഷണ വിഭാഗത്തിലേക്ക് വിളിച്ചാല്‍ വെറും ബെല്ലടി മാത്രം.ശബരിമല തീര്‍ഥാടകരടക്കം  ആശ്രയിക്കുന്ന സ്റ്റേഷന്‍ ആണിത്.കഴിഞ്ഞ കുറെ നാളുകളായി ഈ വിഭാഗം പ്രവര്‍ത്തനരഹിതമാണെന്നാണ്  യാത്രക്കാരുടെ പരാതി.വിളിച്ചാല്‍ നീണ്ട ബെല്ലടികള്‍ മാത്രമാണ് കേള്‍ക്കുക .

ഇതുമായി ബന്ധപെട്ടു യാത്രക്കാര്‍ സ്റ്റേഷന്‍ മാസ്റ്ററുമായി സംസാരിച്ചപ്പോള്‍ ,ഈ സംവിധാനം ഇപ്പോള്‍ നിലവിലില്ല എന്നും ,തനിക്കു സമയമുള്ളപ്പോള്‍ ,വരുന്ന അന്വേഷണങ്ങള്‍ക്ക് മറുപടി പറയാറുണ്ടെന്നും,കൂടുതല്‍ അന്വേഷങ്ങള്‍ക്ക്   139 ല്‍ വിളിക്കണമെന്നും ഉള്ള   മറുപടിയാണ്‌ ലഭിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close