തീര്‍ത്ഥാടകരെ ദുരിതത്തിലാക്കി പാളിച്ചിട്ട റോഡ്‌

ഗുരുവായൂര്‍: ക്ഷേത്ര നഗരിയുടെ മദ്ധ്യത്തില്‍ പ്രധാന റോഡ് പൊളിച്ചിട്ടത് ആയിരക്കണക്കിന് തീര്‍ത്ഥാടകരെ ദുരിതത്തിലാക്കി.
അവധിദിനങ്ങളില്‍ നല്ല തിരക്കുണ്ടാകുമെന്നറിഞ്ഞിട്ടും ഒന്നരയാഴ്ചയിലേറെയായി പൊളിച്ച റോഡ് നേരെയാക്കാതിരുന്നത് യാത്ര കഠിനമാക്കി. നിര്‍മ്മാണജോലി ഏറ്റെടുത്ത വാട്ടര്‍ അതോറിറ്റിക്കാരും തൊഴിലാളികളും അവധിയിലായതാണ് തീര്‍ത്ഥാടകരെ ദുരിതത്തിലാക്കിയത്.

ഗുരുവായൂരിലെ റോഡുകള്‍ പൊതുവെ മോശമാണെന്ന പരാതികള്‍ തീര്‍ത്തു വരുന്നതിനിടയിലാണ് കിഴക്കേനടയില്‍ ശീവേലിപ്പറമ്പിനോടു ചേര്‍ന്നുള്ള ഇന്നര്‍ റിങ് റോഡ് പൊളിച്ചിട്ടിരിക്കുന്നത്. ശീവേലിപ്പറമ്പിലുള്ള ദേവസ്വം പാര്‍ക്കിങ് ഗ്രൗണ്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകാതെ തീര്‍ത്ഥാടകര്‍ വലഞ്ഞു. പടിഞ്ഞാറും കിഴക്കും നടകളിലൂടെ വാഹനവുമായി വന്നവര്‍ റോഡ് പൊളിഞ്ഞ് ഗതാഗതം നിരോധിച്ചതുകൊണ്ട് തിരിച്ചുപോകേണ്ടിവന്നു.

ഇതിന്റെ സൂചനാ ബോര്‍ഡുകള്‍ പോലും എവിടെയും സ്ഥാപിക്കാതിരുന്നത് കടുത്ത അനാസ്ഥയായി.
നടക്കാന്‍പോലും കഴിയാത്ത തരത്തിലാണ് റോഡ് നാശമായിക്കിടക്കുന്നത്. അഴുക്കുചാല്‍ പദ്ധതിയുടെ പണികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ എം.എല്‍.എയും കളക്ടറും നിര്‍ദ്ദേശിച്ചിട്ടും എല്ലാം പഴയപടി തന്നെയാണ് ആരും ചോദിക്കാനില്ലെന്ന നിലപാടിലാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close