തുര്‍ക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഉര്‍ദുഗന് വിജയം

തുര്‍ക്കിയില്‍ ഞായറാഴ്ച നടന്ന ആദ്യഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി രജബ് തയ്യിപ് ഉര്‍ദുഗന് വിജയം. 52 ശതമാനം വോട്ട് നേടിയാണ് ഉര്‍ദുഗന്‍ വിജയിച്ചത്.
ഇതാദ്യമായാണ് രാജ്യത്ത് പ്രസിഡന്‍റിനെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. എക്‌മെലെദ്ദീന്‍ ഇഹ്‌സാനൊഗ്ലൂ, സെലഹാതിന്‍ ദെമിര്‍താസിന്‍ എന്നിവരായിരുന്നു മുഖ്യഎതിരാളികള്‍. എക്‌മെലെദ്ദീന്‍ 38.8 ശതമാനം വോട്ട് നേടി. സെലഹാതിന് 9.1 ശതമാനം വോട്ടാണ് കിട്ടിയത്. നേരത്തേ, ഉര്‍ദുഗന് തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുണ്ടെന്ന് അഭിപ്രായസര്‍വെഫലം വ്യക്തമാക്കിയിരുന്നു.
160000 പോളിങ് സ്റ്റേഷനുകളിലായി 5.3 കോടി പേരാണ് വോട്ടവകാശം രേഖപ്പെടുത്തിയത്.
60-കാരനായ ഉര്‍ദുഗന്‍ 2003 മുതല്‍ പ്രധാനമന്ത്രിയാണ്. തുര്‍ക്കിയില്‍ പാര്‍ലമെന്റ് നേരിട്ടായിരുന്നു പ്രസിഡന്റിനെ തിരഞ്ഞെടുത്തിരുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close