തെരഞ്ഞെടുപ്പു വിലയിരുത്താന്‍ കെപിസിസി നിര്‍വാഹക സമിതി

congress 1

തെരെഞ്ഞെടുപ്പ് വിലയിരുത്താന്‍ കെപിസിസി നിര്‍വാഹക സമിതി ഇന്ന് യോഗം ചേരും. ഡിസിസി നല്‍കിയ റിപ്പോര്‍ട്ടുകളും വിവിധ മണ്ഡലങ്ങളില്‍ ഉയര്‍ന്ന പരാതികളും യോഗം പരിഗണിക്കും. കുറഞ്ഞത് 12 സീറ്റ് യുഡിഎഫിന് കിട്ടുമെന്നാണ് സര്‍ക്കാര്‍ – പാര്‍ട്ടി ഏകോപന സമിതിയുടെ വിലയിരുത്തല്‍. ബാര്‍ ലൈസന്‍സ് വിഷയം ഇന്നലത്തെ ഏകോപന സമിതി ചര്‍ച്ചയ്ക്കെടുത്തിരുന്നില്ല.

നിലവാരമില്ലാത്ത ബാറുകളുടെ ലൈസന്‍സ് പ്രശ്നമായിരുന്നു പ്രധാന അജണ്ട. ഇതിനായി എക്സൈസ് മന്ത്രി കെ.ബാബുവിനെയും യോഗത്തിലേയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ ഈ വിഷയം യോഗം പരിഗണിച്ചില്ല.

വിഷയത്തില്‍ തീരുമാനമെടുക്കാന്‍ മുന്നണി യോഗത്തിനു തൊട്ടുമുന്‍പ് ഏകോപനസമിതി വീണ്ടും ചേരും. തെരഞ്ഞെടുപ്പായിരുന്നു ഏകോപന സമിതിയിലെ പ്രധാന ചര്‍ച്ച. 15 വരെ സീറ്റ് കിട്ടുമെന്നാണ് വിലയിരുത്തല്‍. വിവിധ സമുദായങ്ങള്‍ യുഡിഎഫിന് അനുകൂലമായിരുന്നു. ഡിസിസികളുടെ വിലയിരുത്തലുകളും പരാതികളും കെപിസിസി നിര്‍വാഹക സമിതി പരിഗണിക്കും. ഇവിടത്തെ വിലയിരുത്തലുകള്‍ കണക്കിലെടുത്താകും വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി.

ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ വോട്ട് മറിച്ചില്ലെന്നു വി.എം സുധീരന്‍ പറഞ്ഞു. ഇങ്ങനെ വാര്‍ത്ത വരാനിടയായ സാഹചര്യം അന്വേഷിക്കും. ട്രഷറിയിലിടേണ്ട ഫണ്ടുകള്‍ ബാങ്കുകളിലേക്കു മാറ്റിയ നടപടി പരിശോധിക്കണമെന്നും ഏകോപന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close