തെരഞ്ഞെടുപ്പ് കമ്മീഷനും മോദിയും തമ്മിലുള്ള വാക്‌പോര് രൂക്ഷമായി

narendra modi 1

വാരണാസിയില്‍ നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി നടത്താല്‍ അനുവദിക്കാത്തതിനെപ്പറ്റി തെരഞ്ഞെടുപ്പ് കമ്മിഷനും നരേന്ദ്ര മോദിയും തമ്മിലുള്ള വാക്‌പോര് രൂക്ഷമായി. നിഷ്പക്ഷമായല്ല കമ്മിഷന്‍ തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് നരേന്ദ്ര മോദി ആരോപിച്ചു. ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനെ പറ്റി പരാമര്‍ശിക്കുമ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ പക്വത കാട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തിരിച്ചടിച്ചു.

ഉത്തര്‍പ്രദേശിലെ അസംഗഢില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ആഞ്ഞടിച്ചത്.

എന്നാല്‍ ഉത്തരവാദിത്തത്തോടെ കടമ നിര്‍വ്വഹിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ആരെയും ഭയമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് പറഞ്ഞു. പ്രചരണ പരിപാടികള്‍ക്ക് അനുമതി നല്‍കുന്നതില്‍ കമ്മിഷന് ജില്ലാ ഭരണകൂടത്തിന്റെ അഭിപ്രായം കണക്കിലെടുത്തേ പറ്റൂ എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close