തെലങ്കാനയില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് 20 കുട്ടികള്‍ മരിച്ചു

തെലങ്കാനയില്‍ കാവലില്ലാ ലെവല്‍ക്രോസ് കടക്കുന്നതിനിടെ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് ഇരുപത് വിദ്യാര്‍ത്ഥികളും െ്രെഡവറും മരിച്ചു. ഇരുപത് വിദ്യാര്‍ത്ഥികളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പത്തോളം പേരുടെ നില ഗുരുതരമാണ്. 40 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.

മേദക് ജില്ലയിലെ മസൈപേട്ടിലെ ആളില്ലാ ലെവല്‍ക്രോസിലാണ് അപകടം നടന്നത്. ഹൈദരാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കകാടിയ സ്‌കൂളിന്റെ ബസ് ലെവല്‍ ക്രോസ് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ നന്ദേത് ഹൈദരാബാദ് എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായും തകര്‍ന്നു. ബസിനെ പാളത്തിലൂടെ നിരക്കി കൊണ്ട് അല്‍പദൂരം ഓടിയ ശേഷമാണ് ട്രെയിന്‍ നിന്നത്. വിദ്യാര്‍ത്ഥികളുടെ ബാഗുകളും വാട്ടര്‍ ബോട്ടിലുകളും സമീപത്തായി ചിതറിത്തെറിച്ചു.

ട്രെയിന്‍ വരുന്നെന്ന മുന്നറിയിപ്പ് ബസിന്റെ െ്രെഡവര്‍ അവഗണിച്ചതാണ് അപകടകാരണമെന്ന് കരുതുന്നു. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു ഉത്തരവിട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close