തെളിവെടുപ്പിനായി വഖാസിനെയും തെഹ്‌സീനേയും കേരളത്തിലെത്തിച്ചു

ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളായ തെഹ്‌സീന്‍ അക്തറിനേയും വഖാസ് അഹമ്മദിനെയും തെളിവെടുപ്പിനായി കേരളത്തിലെത്തിച്ചു. ബി.എസ്.എഫിന്റെ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിച്ച ഇവരെ തെളിവെടുപ്പിനായി മൂന്നാറിലേക്ക് കൊണ്ടുപോകും. ഹെലിക്കോപ്റ്റര്‍ മാര്‍ഗം മൂന്നാറിലേക്ക് കൊണ്ടുപോയി ഇന്ന് തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.

എന്‍.ഐ.എ, ഐ.ബി, എ.ടി.എസ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയിലെ ഉദ്യോഗസ്ഥസംഘം ഇവര്‍ക്കൊപ്പമുണ്ട്. മൂന്നാറില്‍ ഇവര്‍ താമസിച്ച കോട്ടേജ് ഉള്‍പ്പടെ രണ്ട് സ്ഥലങ്ങളിലാകും ഇവരെ കൊണ്ടുപോയി തെളിവെടുക്കുക. മൂന്നാറില്‍ തെളിവെടുപ്പിന് എത്തിക്കുന്ന സ്ഥലങ്ങളില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സി.ഐ.എസ്.എഫിനാണ് ഇവിടെ സുരക്ഷാചുമതല

ഡല്‍ഹി പോലീസാണ് ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരന്‍ വഖാസ് അഹമ്മദിനെയും തെഹ്‌സീന്‍ അക്തറിനെയും പിടികൂടിയത്. യാസിന്‍ ഭട്കലിന്റെ അറസ്റ്റിനെത്തുടര്‍ന്ന് നിരോധിത ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന് നേതൃത്വംനല്‍കിയ തെഹ്‌സീന്‍ അഖ്തറായിരുന്നു. യാസിന്‍ ഭട്കലിന്റെ അറസ്റ്റിനെ തുടര്‍ന്ന് വഖാസ് കുറച്ചുനാള്‍ മൂന്നാറില്‍ താമസിച്ചിരുന്നു. മൂന്നാറിലെത്തുന്നതിന് മുമ്പായി ഇയാള്‍ മംഗലാപുരത്തും ഒളിച്ചുതാമസിച്ചു.

മാര്‍ച്ച് അവസാനം അജ്‌മേര്‍ റെയില്‍വെസ്‌റ്റേഷനില്‍ നിന്നാണ് വഖാസിനെ പോലീസ് പിടികൂടിയത്. തിരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യന്‍ മുജാഹിദ്ദീന്റെ രാജസ്ഥാന്‍ ഘടകം ആസൂത്രണംചെയ്യുന്ന വന്‍ ഭീകരാക്രമണത്തിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്താനായി എത്തിയതായിരുന്നുവെന്നാണ് ചോദ്യംചെയ്യലില്‍ വഖാസ് പോലീസിനോട് പറഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാക്കളായ യാസിന്‍ ഭട്കലിനെയും അസദുള്ള അഖ്തറിനെയും ചോദ്യംചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങളാണ് വഖാസിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

വഖാസില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരായ ജയ്പുരിലെ മുഹമ്മദ് മഹ്‌റൂഫ്(21), മുഹമ്മദ് വഖാര്‍ അസ്ഹര്‍ എന്ന ഹനീഫ്(21), ജോധ്പുരിലെ ഷാഖ്വിബ് അന്‍സാരി എന്ന ഖാലിദ്(25) എന്നിവരെ കഴിഞ്ഞ ദിസങ്ങളില്‍ അറസ്റ്റ് ചെയ്യുകയുണ്ടായി

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close