തോല്‍വി കണ്ണുതുറപ്പിച്ചു, കോണ്‍ഗ്രസ് തിരിച്ചുവരും: ആന്റണി

antony ak

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത തോല്‍വി എല്ലാ നേതാക്കളുടെയും കണ്ണുതുറപ്പിച്ചെന്ന് എ.കെ ആന്റണി. തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് തിരിച്ചുവരും. തിരിച്ചുവരവിനായി കഠിനാധ്വാനം നടത്തേണ്ടി വരും.

കേരളത്തില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്നു. തൃശൂരും ചാലക്കുടിയുമടക്കം മിക്ക സീറ്റുകളിലും യുഡിഎഫിനു ജയിക്കാമായിരുന്നു. അവിടത്തെ തോല്‍വിയെ കുറിച്ചും പരിശോധിക്കും. അതിനെക്കുറിച്ചൊക്കെ തനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. അതിപ്പോള്‍ തുറന്നുപറയാന്‍ ആഗ്രഹമില്ല.

കേന്ദ്രത്തില്‍ പ്രതിപക്ഷ നേതാവാകുന്ന കാര്യം ആലോചിച്ചിട്ടില്ല. ഹൈക്കാന്‍ഡ് ഇതുവരെ അത് ആവശ്യപ്പെട്ടിട്ടില്ല. പ്രതിരോധമന്ത്രിസ്ഥാനം ഒഴിയുന്നത് സന്തോഷത്തോടെയാണ്. കേരളത്തിനുവേണ്ടി തനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തു. അതിലും സംതൃപ്തിയുണ്ട്.

തോല്‍വിയുടെ എല്ലാ ഭാരവും രാഹുല്‍ ഗാന്ധിയുടെ ചുമലില്‍ കെട്ടിവെയ്ക്കുന്നത് ശരിയല്ല. താനടക്കമുള്ളവരുടെ ഉത്തരവാദിത്തം കൂടിയാണത്. അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ താന്‍ ശ്രമിക്കില്ലെന്നും എ.കെ ആന്റണി പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close