ത്രിപുരയിലേത് ഐതിഹാസികവും അസാധാരണവുമായ വിജയമെന്ന് മോദി

ത്രിപുരയില്‍ ബിജെപി നേടിയത് ഐതിഹാസികവും അസാധാരണവുമായ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൂജ്യത്തില്‍ നിന്ന് 42 സീറ്റ് നേടി ബിജെപി അധികാരത്തില്‍ വന്നതിന് പിന്നില്‍ വികസന അജണ്ടയും പാര്‍ട്ടിയുടെ സംഘടനാ ശക്തിയുമാണ് വെളിവാക്കുന്നതെന്നും മോദി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദി ബിജെപിയുടെ വിജയത്തെ വിലയിരുത്തിയത്.

ത്രിപുര, മേഘാലയ. നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ബിജെപിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകരുടെ മുന്നില്‍ തല കുനിക്കുകയാണ്. മികച്ച ഭരണത്തേയും കിഴക്കിനെ നോക്കി പ്രവര്‍ത്തിക്കു എന്ന നയത്തേയും അംഗീകരിച്ച ജനങ്ങള്‍ക്കും ബിജെപിക്കൊപ്പം നിന്ന സഖ്യകക്ഷികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. ജനങ്ങളുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു.

 

Show More

Related Articles

Close
Close