ദാമ്പത്യഭദ്രതയും ജാതകപ്പൊരുത്തവും

[su_row][su_column size=”1/3″] ബൃഹത്തായ ഒരു ഗ്രന്ഥ രചനയ്ക്ക് ഉചിതമായ വളരെ സങ്കീര്‍ണ്ണമായ ഒരു വിഷയമാണിത്‌. ജോതിഷ ശാസ്ത്രപ്രകാരം ഗ്രഹനിലകള്‍ തമ്മിലുള്ള “പാപസാമ്യം ” കലുഷിതമായി ചിന്തിച്ചേ വിവാഹം നടത്താവു. അത് ഐക്യമത്യവും സമാധാനവും സുഖപൂര്‍ണ്ണവുമായ ഒരു ദാമ്പത്യത്തിന് വഴി തെളിക്കും. അനുഭവ പ്രകാരം പാപസാമ്യമുള്ളവരുടെ വിവാഹം കുടുതല്‍ കെട്ടുറപ്പുള്ളതും ഐക്യമുള്ളതുമായി കണ്ടുവരുന്നു. വളരെ സങ്കീര്‍ണ്ണമായ ഒരു പ്രോസ്സസ് ആണ് ദാമ്പത്യ ഐക്യ നിരുപണം. ഇന്ന് ഭുരിപക്ഷം ജ്യോതിഷന്മാരും ചെയ്യുന്ന രീതി തെറ്റുകുറ്റങ്ങല്‍ ഏറെയുള്ളതാണ്. ഈ വിഷയത്തില്‍ ഒരു ജ്യോല്‍സ്യന് ധാരാളം പരിമിതികള്‍ ഉണ്ട് എന്നത്‌ മറ്റൊരു സത്യമാണ്. പാപസാമ്യചിന്തയില്‍ പൊതുവെ തെറ്റുപറ്റാറുണ്ട്. പുരുഷന് ഏഴ് എന്ന ഒരു ഭാവവും സ്ത്രീക്ക് 7, 8 എന്നീ രണ്ടു ഭാവങ്ങളുമാണ് ഭുരിപക്ഷം പേരും പ്രാധാന്യത്തോടെ കാണുന്നത്. യഥാര്‍ത്ഥത്തില്‍ ആചാര്യവിധി പ്രകാരം രണ്ടു പേര്‍ക്കും 7,8 എന്നി ഭാവങ്ങള്‍ ഒരുപോലെ പ്രാധാന്യമുള്ളതുതന്നെയാണ്. ഉദാഹരണത്തിന് ചൊവ്വയുടെ സ്ഥിതിയെപ്പറ്റി ബൃഹല്പനരാശരഹോതശാസ്ത്രം അദ്ധ്യായം ( 82 – ശ്ലോകം 28 – ല്‍ സ്ത്രിക്ക് 8 ല്‍ ചൊവ്വ നിന്നാല്‍ വൈധവ്യം വരും. (കുജേ അഷ്ടഗനേ ബാലാകൃശാംഗി രോഗേംഷുത വിധവാകാന്തിഹീനാ —-) പിന്നീട് 82 – ആം അദ്ധ്യായം 48 , 49 വരികളില്‍ “യസ്മിന്‍ യോഗേ പതിഹന്തികുമാരികതസ്മിന്‍ യോഗ സമൃത്പന്നോപത്‌നിം ഹന്തി നരോ പിച സ്ത്രീ ഹന്ത്രാ പരീണിതാചേത് പതിഹന്ത്രി കുമാരി തദാ വൈധവ്യ യോഗ സ്യഭംഗോഭവത് നിശ്ചയാത് ” ( സ്ത്രീക്ക് വൈധവ്യം വരുത്തുന്ന ഏതു യോഗവും പുരുഷനില്‍ കണ്ടാല്‍ ഭാര്യാനാശം ഫലം. അപ്രകാരമുളള സ്ത്രീപുരുഷന്മാര്‍ വിവാഹം കഴിച്ചാല്‍ അവധവ്യദോഷവും ഭാര്യാനാശവും ഇല്ലാതാകും) ഇതില്‍ നിന്നും 8 ല്‍ ചൊവ്വ സ്ത്രീക്ക് എത്രമാത്രം വൈധവ്യം വരുത്തുന്നതാണോ അത്രമാത്രം പുരുഷനും ഭാര്യാനാശയോഗവുമാണ്. 8ല്‍ ചൊവ്വയുളള പുരുഷന്‍ 8 ല്‍ ചൊവ്വയുളളവളെ വിവാഹം കഴിച്ചാല്‍ രണ്ടുപേര്‍ക്കും ഈ ദുരോഗ്യമുണ്ടാവുകയില്ല. ഇപ്രകാരം രണ്ടുപേര്‍ക്കും ഏഴ് ദാമ്പത്യസ്ഥാനവും 8 ദാമ്പത്യ നിലനില്പിന്റെ സ്ഥാനവുമാണ്. കേരളത്തില്‍ 8 ല്‍ ചൊവ്വയുള്‍പ്പെടെയുളള ഗ്രഹങ്ങള്‍ക്ക് സ്ത്രീക്ക് മാത്രമെ ദോഷം കല്പിക്കുന്നുളളു. ഇത് ഗുരുതരമായ വീഴ്ചയാണ്. പാപസാമ്യം പലപ്പോഴും ഉണ്ടാകുന്നുമില്ല. (പുരുഷനിലെ 8 ലെ പാപത്തെ പരിഗണിക്കാതെ ചിന്തിക്കുമ്പോള്‍ ). ശാസ്ത്രീയമായ പാപചിന്തയില്‍ രണ്ടുപേര്‍ക്കും ഏഴും എട്ടും പ്രധാനമായിതന്നെ ചിന്തിക്കണം. 8 -ആം ഭാവത്തിനാണ് കൂടുതല്‍ പ്രസക്തി. രണ്ടുപേര്‍ക്കും സ്ത്രീക്കും പുരുഷനും ലഗ്നാലും ചന്ദ്രാലും ദോഷങ്ങള്‍ പരസ്പരം ബന്ധപ്പെടുത്താവുന്നതാണ്. ദാമ്പത്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ചൊവ്വയുടെ 8 , 7 ഭാവസ്ഥിതി തന്നെയാണ്. 8 ലാണ് രണ്ടുപേര്‍ക്കും ഏറ്റവും ദോഷം. പിന്നീട് 7 ചൊവ്വയ്ക്ക് മറ്റെന്തുതന്നെ ഗുണങ്ങളുണ്ടായാലും 7 ലോ 8 ലോ ചൊവ്വയുണ്ടെങ്കില്‍ മറ്റു ജാതകത്തിലും 7,8 ചൊവ്വയുണ്ടാകണം. ഇവിടെ സ്വക്ഷേത്ര ചൊവ്വയെന്നോ ഉച്ചനെന്നോ യോഗകാരകനെന്നോ, വ്യാഴയോഗമോ ദൃഷ്ടിയോഗമോ ഉളളവനെന്നോ ഒക്കെ പറഞ്ഞ് ചൊവ്വാദോഷത്തെ ഭൂരിപക്ഷം ജ്യോത്സ്യന്മാരും അവഗണിക്കുന്നു. ഇത് അനുഭവപ്രകാരവും ആചാര്യവചനപ്രകാരവും അക്ഷന്തവ്യമായ തെറ്റാണ്. ചൊവ്വക്ക് ചൊവ്വമാത്രമെ പരിഹാരമുളളു എന്നതാണ് നഗ്നമായ സത്യം. ശാസ്ത്രം കൈകാര്യം ചെയ്യുന്നവര്‍ക്ക് ശരിയായ വിവേകം ഇല്ലെങ്കില്‍ ശാസ്ത്രം കൊണ്ട് ദോഷമേ ഉണ്ടാകു അതാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്. ശാസ്ത്രത്തിനും അതിന്റെ ശുദ്ധാവസ്ഥയിലും പരിമിതികളുണ്ട്. ഗുരുതരമായ രോഗാവസ്ഥയില്‍ ചികിത്സിച്ചിട്ട് കാര്യമില്ലാത്ത രോഗങ്ങള്‍ പോലെ വിവാഹസംബന്ധമായ ചില ദുര്യോഗങ്ങള്‍ പാപസാമ്യം കൊണ്ടുമാത്രം പരിഹരിക്കുവാനാകില്ല. എന്നാല്‍ പലപ്പോഴും രോഗികള്‍ക്ക് മരുന്ന് ഫലപ്രധമാകുന്നത്‌ പോലെ പാപസാമ്യം ശരിയായി ചിന്തിച്ചാല്‍ ഗുണപ്രദമാകുന്നതുമാണ്. ജാതകത്തിലെ ഭാവങ്ങള്‍ വ്യക്തിയുടെ അനുഭവം തന്നെയാണ്. ഗുരുതരമായ ദുര്യോഗങ്ങള്‍ ദാമ്പത്യഭാവവുമായി ബന്ധപ്പെട്ട് കണ്ടാല്‍ അവയെ പൂര്‍ണ്ണമായി പരിഹരിക്കുവാന്‍ ജാതക ചേര്‍ച്ച കൊണ്ടുമാത്രം കഴിയുമോ എന്നതില്‍ സന്ദേഹം ഉണ്ട്. ഉദാഹരണത്തിന് മിഥുനലഗ്നം 7 – ല്‍ രവി, കുജന്‍ , രാഹു, ശനി, 8 ല്‍ വ്യാഴം ശുക്രന് പാപദൃഷ്ഠി (കുംഭത്തില്‍) ഇപ്രകാരമുളള ഒരു ഗ്രഹസ്ഥിതിയില്‍ ഒന്നില്‍ കൂടുതല്‍ വിവാഹം ഉണ്ടാവുകയോ അഥവാ വിവാഹമോ ഇല്ലാത്ത അവസ്ഥയുണ്ടാവുകയോ ചെയ്യാം. എന്തായാലും ദുര്യോഗങ്ങള്‍ 7, 8 എന്നീ ഭാവവുമായി ബന്ധപ്പെട്ട് കണ്ടാല്‍ നേരത്തെയുളള വിവാഹം ഒട്ടും ആശാസ്യമല്ല.[/su_column] [su_column size=”1/3″] ഇത്തരത്തിലുളള ദോഷ ജാതകര്‍ക്ക് ജാതകച്ചേര്‍ച്ച നോക്കി താമസിച്ചുളള വിവാഹം ആണ് അഭികാമ്യം. ഇപ്പോഴത്തെ സാമൂഹിക പരിസ്ഥിതി പ്രകാരം ഇത്തരം യോഗമുളള സ്ത്രീകള്‍ 25 വയസ്സിനു ശേഷവും യുവാക്കള്‍ 31 വയസ്സിനു ശേഷവും വിവാഹിതരാകുന്നതാണ് കൂടുതല്‍ നല്ലത്. 20 – 25 , 25 – 31 കാലഘട്ട വിവാഹം ഇവര്‍ക്ക് വിവാഹ വിയോഗത്തിനോ മറ്റു ദുരിതാനുഭവങ്ങള്ക്കോക കാരണമാകാം. ഇത്തരത്തില്‍ ദുര്യോഗങ്ങള്‍ 7, 8 ഭാവങ്ങളുമായി ബന്ധപ്പെട്ടു കണ്ടാല്‍ ജാതകച്ചേര്‍ച്ചയോടൊപ്പം പങ്കാളിയാകുന്ന വ്യക്തിയുടെ സ്വഭാവം, കുടുംബ സംസ്‌കാരം എന്നിവയ്ക്കുകൂടി പരമമായി പ്രാധാന്യം നല്കി മാത്രമെ വിവാഹത്തിലേര്‍പ്പെടാവു. ജാതകച്ചേര്‍ച്ച ഉണ്ടെങ്കിലും കേവലം പദവി, സമ്പത്ത്,വിദ്യാഭ്യാസം, സൗന്ദര്യം എന്നിവ മാത്രം നോക്കി വിവാഹത്തിലേര്‍പ്പെടരുത്. കുടുംബ സംസ്‌ക്കാരം, സ്വഭാവം, ബുദ്ധിപരമായ സമാനചിന്താഗതി ഇവ യോജിക്കുമോ എന്ന് കൂടി ചിന്തിക്കണം. ഉദാഹരണത്തിന് രാവിലെ ക്ലബ്ബില്‍ പോകുക, പുതിയ ഫാഷന്‍ കള്‍ച്ചര്‍ ഇഷ്ടപ്പെടുക, ഇവയുളള സ്ത്രീ രാവിലെ ക്ഷേത്ര ദര്‍ശനം തുടങ്ങിയ നാടന്‍ രീതികളുളള പുരുഷനെ വിവാഹം കഴിക്കുന്നത് ജാതകചേര്‍ച്ചയുണ്ടെങ്കിലും കുഴപ്പങ്ങള്‍ക്ക് കാരണമാകും. ഇതേപോലെ എം.ബി..ബി.എസ്സിന് പഠിക്കുന്ന ധനികയായ പെണ്‍കുട്ടി 10 ല്‍ തോറ്റ പാവപ്പെട്ടവനെ പ്രേമിച്ച് വിവാഹം കഴിച്ചാലും ജാതകചേര്‍ച്ചയുണ്ടെങ്കിലും പീന്നീട് വന്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ ശുക്രന് ശനികുജരാഹുകേതുക്കള്‍ വഴിയുളള ദുഷിപ്പിക്കപ്പെടല്‍ ഉണ്ടായാല്‍ പലപ്പോഴും (Unconventional) മാമൂല്‍പ്രകാരമല്ലാതെയുളള വിവാഹങ്ങള്‍ അനുഭവപ്രകാരം ഗുണപ്രദമായി കാണുന്നുമുണ്ട്. വിവാഹകാലത്ത് നടക്കുന്ന ദശാപഹാരങ്ങള്‍ക്കും വിവാഹത്തിന്റെ നിലനില്പിന് കാര്യമായ പങ്കുളളതായി കാണുന്നു. ഉദാഹരണത്തിന് രണ്ടുപേര്‍ക്കും രാഹുദശാരംഭം – അവസാനം, കേതുദശാരംഭം – അവസാനം, ആദിത്യദശ തുടങ്ങിയ വിവാഹകാലത്ത് ഉണ്ടാകുക. ഇവയോടൊപ്പം ഏഴരശനി അഷ്ടമ – കണ്ടകശ്ശനികള്‍ പ്രത്യേകിച്ച് ആദ്യ റൗണ്ട് ഏഴരശനി വരിക ഇവ വിവാഹബന്ധത്തിന്റെ ശൈഥില്യത്തിന് പലപ്പോഴും കാരണമാകാറുണ്ട്. വിവാഹത്തില്‍ പരമപ്രധാനമായ രതിയുടെ പ്രാധാന്യവും ഗ്രഹനില പ്രകാരം ചിന്താവിഷയമാക്കേണ്ടതാണ്. ഉദാഹരണത്തിന് ദുര്‍ബലമായ ഏഴ് എട്ട് ഭാവനാഥന്മാരും ഉച്ച ശുക്രനുമുളള വ്യക്തിയെ വിവാഹം കഴിച്ചാല്‍ രതി (Sex) വിഷയങ്ങള്‍ പരസ്പരം തൃപ്തികരമല്ലാതായി വിവാഹബന്ധം തകരാറിലാകാം. സന്യാസയോഗമുളള വ്യക്തി സന്യാസയോഗമുളള വ്യക്തിയേയും ഭൗതിക (അമിത രതി താല്പര്യമുള്‍പ്പെടെ) താല്പര്യാധിക്യമുളളവര്‍ സമാനചിന്താഗതിയുളള വ്യക്തിയേയും വേണം വിവാഹം കഴിക്കുവാന്‍. പ്രഗത്ഭനായ ജ്യോതിഷിക്ക് അടിസ്ഥാനസ്വഭാവം, കാഴ്ചപ്പാട് ഇവ ഗ്രഹനില കൊണ്ട് വേര്‍തിരിച്ചറിയാനാകും എന്നതിനാല്‍ വിവാഹച്ചേര്‍ച്ച ചിന്തിക്കുമ്പോള്‍ ഇത്തരം വിഷയങ്ങള്‍ നോക്കി പങ്കാളിയെ കണ്ടെത്തുന്നത് കൂടുതല്‍ ഗുണപ്രദമാകും.ജാതകച്ചേര്‍ച്ച സമയത്ത് മനഃകാരകനായ ചന്ദ്രനേയും ബുദ്ധിചിന്താകാരനായ ബുധനേയും ഗ്രഹനിലകളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പാപഗ്രഹങ്ങളാല്‍ വളരെയധികം ദുഷിപ്പിക്കപ്പെട്ട (Afflicted Weak Moon) ദുര്‍ബലനായ ചന്ദ്രനും ബുധനുമുളളവരെ കഴിവതും ഒഴിവാക്കുകയാണ് നല്ലത്. കാരണം മാനസീക പ്രശ്‌നങ്ങള്‍, സൈക്കോളജിക്കല്‍ കുഴപ്പങ്ങള്‍,സംശയങ്ങള്‍ തുടങ്ങിയ ബഹുവിധ കുഴപ്പങ്ങള്‍ മൂലം ഇത്തരത്തിലുളളവരുമായുളള ബന്ധം സങ്കീര്‍ണമാകാം. ഇത്തരത്തിലുളള ഗ്രഹനിലയുളളവര്‍ വളരെ ശ്രദ്ധിച്ച് മാത്രമെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാവൂ. ആവശ്യഘട്ടത്തില്‍ മനഃശാസ്ത്ര – ജ്യോതിഷിയുടെ കൗണ്‍സിലിങ്ങും സ്വീകരിക്കുന്നതും ആയുര്‍വേദ -ഹോമിയോ ചികിത്സകരുടെ സഹായം തേടുന്നതും നല്ലതാണ്. വിവാഹത്തിനു മുമ്പ് ആയുസ്സിന്റെ വിഷയങ്ങളും കഴിയുന്നത്ര ഗ്രഹനിലയിലൂടെ കുലംകഷമായി ചിന്തിച്ച് നിര്‍ണ്ണയിക്കേണ്ടതാണ്. [/su_column] [su_column size=”1/3″]വ്യക്തി പുരുഷനോ സ്ത്രീയോ ആയാലും ഗ്രഹനിലയിലെ ലഗ്നം, ചന്ദ്രരാശി, ശക്തന്മാരായ ഗ്രഹങ്ങള്‍ ഇവയെ പ്രത്യേകം ചിന്തിക്കണം. വൃശ്ചിക – മേട -ചിങ്ങ ലഗ്നങ്ങളും കൂറുകളും ശക്തമായ കുജനും രവിയും ഉളളവര്‍ കര്‍ക്കശ- ദുശ്ശാഠ്യ സ്വഭാവങ്ങളുളളവരും അമിത സ്വതന്ത്രശീലരും ആയിരിക്കും. പങ്കാളിയും ഇതേ ഗ്രഹനിലയുളളവരാണെങ്കില്‍ പ്രശ്‌നം സങ്കീര്‍ണമാകും. ഉദാഹരണത്തിന് വൃശ്ചിക ലഗ്നത്തില്‍ ചൊവ്വയും 6 ല്‍ മേടത്തില്‍ ചന്ദ്രനും രവി ചിങ്ങത്തിലും ഗുരു മകരത്തിലും ശുക്രന്‍ കന്നിയിലും ഉളള ഒരു വ്യക്തി ( സ്ത്രീയോ പുരുഷനോ) തന്റെ ദുശ്ശാഠ്യങ്ങള്‍ക്കും സ്വതന്ത്രബുദ്ധിക്കും ഒരിക്കലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ക്കും വിധേയനായിരിക്കും ആരേയും അനുസരിക്കുകയില്ല പങ്കാളിയെ അടിച്ചമര്‍ത്താന്‍ മാത്രമെ അവര്‍ ശ്രമിക്കു. പങ്കാളി കന്നിലഗ്നവും ഗുരു – ശുക്ര – ബുധ ചന്ദ്രന്മാര്‍ക്ക് നല്ല ബലവും സുസ്ഥിതിയും ഉളളയാളും കുജ – രവി മാര്‍ക്ക് ബലഹീനതയുളളയാളും ആയാല്‍ ദാമ്പത്യം കുഴപ്പമില്ലാതെ പോകും. കാരണം അത്തരം വ്യക്തി പങ്കാളികളുടെ തീരുമാനത്തിനും ആജ്ഞയ്ക്കും വിധേയനായി / വിധേയയായി വര്‍ത്തിക്കും എന്നാല്‍ രണ്ടുപേരും ആദ്യവിഭാഗത്തില്‍ പെടുന്നവരായാല്‍ പരമ്പരാഗത രീതിയില്‍ പാപസാമ്യമുണ്ടെങ്കിലും ദാമ്പത്യം വിയോഗത്തില്‍ അവസാനിക്കും. ഇപ്രകാരം ബഹുവിധങ്ങളായ കാര്യങ്ങള്‍ തീര്‍ച്ചയായുംവൈവാഹിക ജീവിതത്തില്‍ ഗുണകരമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും. പാണ്ഡിത്യവും പ്രതിഭയുമുളള ഒരു ജ്യോത്സ്യന്റെ ഉപദേശം ഇതിനു സഹായമാകും. ഭൂരിപക്ഷം ജ്യോത്സ്യന്മാരും ഇപ്പോഴവലംബിക്കുന്ന പരമ്പരാഗത ശൈലിയിലുളള ജാതകസാമ്യവും നക്ഷത്രപ്പൊരുത്തവും, ആധുനികയുഗത്തില്‍ കാര്യമായ ഗുണം നല്കുവാന്‍ പര്യാപ്തമല്ല എന്നതാണ് സത്യം. പ്രത്യേകിച്ച് നക്ഷത്രപൊരുത്തത്തില്‍ കാര്യമായ യാതൊരു ചലനവും സൃഷ്ടിക്കാനാവില്ല എന്നത് അനുഭവസാംഗത്യ മുളള ഒരു സത്യം മാത്രമാണ്. ജ്യോതിഷം, പ്രവചനം, ജാതകാനുകുല്യം ഇവയെല്ലാം വ്യക്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളാകയാല്‍ ഓരോ വ്യക്തിയുടേയും ജനനസാഹചര്യങ്ങള്‍, സംസ്‌കാരം,സാമൂഹികമായ കാഴ്ചപ്പാട് ഇവയെല്ലാം പരിഗണിച്ച് ജാതകാനുകൂല്യം നോക്കേണ്ടതാണ്. ഗ്രഹനിലയ്ക്ക് മാത്രമാണ് 100 % പ്രസ്‌ക്തി എന്നു പറയാനാവുകയില്ല. വ്യക്തിയേകൂടി ഗ്രഹനില വിശകലനം ചെയ്ത് – അതായത് ഒരു കൗണ്‍സിലിങ് രീതി വികസിപ്പിച്ചെടുക്കുവാന്‍ ജ്യോത്സ്യന്മാര്‍ തയ്യാറാകണം അല്ലാതെ പരമ്പരാഗത രീതിയില്‍ കുറെ പ്രമാണങ്ങള്‍ തട്ടിവിട്ട് പൊരുത്തം നിര്‍ണ്ണയിക്കുന്നത് ഈ യുഗത്തില്‍ ഗുണപ്രദമാകുകയില്ല. അമേരിക്കന്‍ സംസ്‌കാരത്തില്‍ ജനിച്ച് ജീവിക്കുന്ന ഒരു വ്യക്തിയുടെ ഗ്രഹനില കേരളത്തിലെ തനി ഗ്രാമത്തില്‍ വളര്‍ന്നു പഠിച്ച ഒരു വ്യക്തിയുടെ ഗ്രഹനിലയുമായി ചേരുമെങ്കിലും (ജ്യോതിഷ പ്രകാരം) അവരുടെ ദാമ്പത്യം, ആശയ – ദര്‍ശനങ്ങളുടെ മൗലികമായ വിഭിന്നതകള്‍ കൊണ്ടു തന്നെ തകര്‍ന്ന് പോയേക്കാം. അതിനാല്‍ പ്രഗത്ഭനായ ജ്യോതിഷി എല്ലാ വിഷയങ്ങളും പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങളാണ് നല്‍കേണ്ടത്. വ്യക്തിയേയും സമൂഹത്തേയും ബന്ധിപ്പിക്കാതെയുളള ഗ്രഹനില യോജിപ്പിക്കല്‍ ലക്ഷ്യസാക്ഷാത്കാരത്തിന് ഉചിതമല്ല. അതിനാല്‍ പാപസാമ്യം ചിന്തിക്കുന്ന ജ്യോത്സ്യന്‍ നല്ല ഒരു മനഃശാസ്ത്രജ്ഞനും “ഊഹാപോഹപടു” വും ആയിരിക്കണം. എങ്കിലേ ആധുനിക യുഗത്തില്‍ ” ജാതകച്ചേര്‍ച്ചയ്ക്ക് ” പ്രയോഗികമായി ഫലപ്രദമാകുവാന്‍ കഴിയൂ. [/su_column][/su_row]

വി. കൃഷ്ണന്‍ നമ്പൂതിരി: രണ്ടു ദശകത്തില്‍ അധികമായ്‌ ജ്യോതിഷ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന കൃഷ്ണന്‍ നമ്പൂതിരി, വളരെ പ്രസിദ്ധമായ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ മെഡിക്കല്‍ അസ്ട്രോളജര്‍ പദവി വഹിക്കുന്നു. സ്വയാര്‍ജ്ജിതമായതും പുരാതന ഗ്രന്ഥങ്ങളില്‍ നിന്ന് സ്വായത്വമാക്കിയ ജ്യോതിഷ അറിവുകള്‍ പരോപകാരാര്‍ത്ഥം ഉപയോഗിച്ച് വരുന്നു. ആയുര്‍വേദവും ജ്യോതിഷവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ഗവേഷണം നടത്തുകയും, ആധുനിക ജ്യോതിഷത്തിന്റെ പ്രസക്തിയെ കുറിച്ചും ധാരാളം പ്രസിദ്ധീകരണങ്ങളില്‍ എഴുതുകയും ചെയ്തിട്ടുണ്ട്. അനേകം സെമിനാറുകളില്‍ പങ്കെടുക്കുകയും അനന്യസാധാരണങ്ങളായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടും ഉണ്ട്

Show More
Close
Close