ദിദിയര്‍ ദ്രോഗ്ബ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

ഐവറികോസ്റ്റ് താരം ദിദിയര്‍ ദ്രോഗ്ബ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 104 മത്സരങ്ങളില്‍ നിന്നായി ഐവറി കോസ്റ്റിന് വേണ്ടി 65 ഗോളുകള്‍ നേടിയ ദ്രോഗ്ബ ക്ലബ് ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അന്താരാഷ്ട്രമത്സത്സരങ്ങള്‍ ഒഴിവാക്കുന്നത്. രാജ്യത്തിന്റെ നായകനാകാന്‍ കഴിഞ്ഞത് അഭിമാനകരമാണെന്ന് വിടവാങ്ങള്‍ പ്രഖ്യാപിച്ച് ദ്രോഗ്ബ പറഞ്ഞു. ഗലറ്റസറെയുമായുള്ള കരാര്‍ അവസാനിച്ച ശേഷം താരം ഈ സീസണില്‍ മുന്‍ ക്ലബ് ചെല്‍സിയിലേക്ക് തിരിച്ചെത്തിയിരുന്നു. ബ്രസീല്‍ ലോകകപ്പില്‍ ഗ്രീസിനെതിരെയാണ് ദ്രോഗ്ബ അവസാനമായി ഐവറി കോസ്റ്റിന് വേണ്ടി ബൂട്ട് കെട്ടിയത്. മത്സരത്തില്‍ ഐവറികോസ്റ്റ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. 12 വര്‍ഷത്തോളം ദേശീയ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്. ആദ്യ മത്സരം മുതല്‍ ലോകകപ്പിലെ അവസാന മത്സരം വരെ ടീമിന് വേണ്ടി കഴിവിന്റെ പരമാവധി കളിച്ചു. ഇത്രയും കാലം തനിക്ക് പിന്തുണ നല്‍കിയ ആരാധകരോട് എങ്ങനെയാണ് നന്ദി പറയേണ്ടത് അറിയില്ലെന്നും ദ്രോഗ്ബ പറഞ്ഞു. കഴിഞ്ഞ വര്‍ഷമായി ഐവറി കോസ്റ്റിന്റെ നായകന്‍ കൂടിയായ ദ്രോഗ്ബ മൂന്ന് ലോകകപ്പിലും ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിന്റെ ഫൈനലിലെത്തിക്കുന്നതിലുമടക്കം നിര്‍ണ്ണാക മത്സരങ്ങളില്‍ ടീമിന്റെ നെടുന്തൂണായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close