ദില്ലിയില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം

aap congress

ഡല്‍ഹിയില്‍ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍. കോണ്‍ഗ്രസ് പിന്തുണയോടെ വീണ്ടും സര്‍ക്കാരുണ്ടാക്കുന്നതിനെക്കുറിച്ച് ആം ആദ്മി പാര്‍ട്ടി ആലോചന തുടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഡല്‍ഹി തൂത്തുവാരി പശ്ചാത്തലത്തിലാണ് ആം ആദ്മി പുനരാലോചന നടത്തുന്നത്. സര്‍ക്കാര്‍ രൂപവത്കരിച്ചാല്‍ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് സൂചന നല്‍കിയതിനെ തുടര്‍ന്നാണ് രാഷ്ട്രീയ ചര്‍ച്ചകള്‍ തിരക്കിട്ട് നടക്കുന്നത്.

കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കണോ എന്ന കാര്യം ചര്‍ച്ചചെയ്യാന്‍ ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. പാര്‍ട്ടി എം.എല്‍.എമാരില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന നിലപാടിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഡല്‍ഹിയില്‍ ഏകപക്ഷീയ വിജയമം നേടിയതാണ് ആപ്പിനെയും കോണ്‍ഗ്രസിനെയും വീണ്ടും കൂട്ടുകൂടാന്‍ പ്രേരിപ്പിച്ചരിക്കുന്നത്.

ഡല്‍ഹിയില്‍ ഏഴ് ലോക്‌സഭാ സീറ്റും വന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പി വിജയിച്ചപ്പോള്‍ എല്ലായിടത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി. നിയമസഭാ മണ്ഡലങ്ങള്‍ കണക്കിലെടുത്താല്‍ ആകെയുള്ള 70 സീറ്റില്‍ 60 സീറ്റിലും ബി.ജെ.പിയാണ് മുന്നിലെത്തിയത്. ഉടനെ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ വന്‍ തിരിച്ചടി നേരിട്ടേക്കാമെന്ന രാഷ്ട്രീയ ചിത്രവും കോണ്‍ഗ്രസിനും ആപ്പിനും മുന്നിലുണ്ട്.

അഴിമതിക്കെതിരായ ലോക്പാല്‍ ബില്‍ പാസാക്കിയില്ലെന്ന് കുറ്റപ്പെടുത്തി ഫിബ്രവരി 14നാണ് ആം ആദ്മി സര്‍ക്കാര്‍ രാജിവെച്ചത്. ഈ തീരുമാനം തെറ്റായിപ്പോയെന്ന് പാര്‍ട്ടിയില്‍ തന്നെ ശക്തമായ അഭിപ്രായമുണ്ടായി. പലരും അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close